കൊച്ചി: മത്സ്യത്തൊഴിലാളികൾക്ക് അർഹമായ നഷ്ടപരിഹാരം നേടിയെടുക്കാനാണ് കപ്പൽ കമ്പനിക്കെതിരെ കോസ്റ്റൽ പൊലീസിനെ സമീപിച്ചതെന്ന് പരാതിക്കാരനായ സി.പി.എം നേതാവ് സി. ഷാംജി കേരളകൗമുദിയോട് പറഞ്ഞു. കേന്ദ്രസർക്കാർ കപ്പൽ കമ്പനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യേണ്ടിയിരുന്നു. എന്നാൽ അതുണ്ടായില്ല. പരിസ്ഥിതി മലിനീകരണമുണ്ടായി. ഒഴുകിനടക്കുന്ന കണ്ടെയ്‌നറുകളും മറ്റും തട്ടി മത്സ്യബന്ധനംപോലും സാദ്ധ്യമാകുന്നില്ല. സംസ്ഥാനം കേസെടുക്കാത്തിന് കാരണം പരാതിയൊന്നും ലഭിക്കാത്തതുകൊണ്ടാണെന്നാണ് മനസിലാക്കുന്നത്. ചൊവ്വാഴ്ചയാണ് കോസ്റ്റൽ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
ഷാംജിയെ ഈമാസം ആദ്യാണ് സി.പി.എം അമ്പലപ്പുഴ ഏരിയാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |