തിരുവനന്തപുരം: ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിൽ ഗുരുതര സുരക്ഷാവീഴ്ചയെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. ഇതോടെ കേരളത്തിലെ ഒരു സിസ്റ്റം കൂടി തകരാറാണെന്ന് വ്യക്തമായിയെന്നും അത് ആഭ്യന്തരവകുപ്പാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പരിഹസിച്ചു. സി.പി.എം സംസ്ഥാനസമിതി അംഗം പി. ജയരാജൻ കണ്ണൂർ ജയിൽ ഉപദേശക സമിതിയംഗമാണ്. മാർക്സിസ്റ്റ് പാർട്ടിയുടേയും സർക്കാരിന്റെയും പ്രത്യേക താത്പര്യം സംരക്ഷിക്കാനാണ് ഇത്തരം നിയമനങ്ങൾ. ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് നടപടി അവസാനിപ്പിക്കാമെന്ന് കരുതേണ്ട. വിശദമായ അന്വേഷണത്തിലൂടെ ജയിലുകൾ നിയന്ത്രിക്കുന്ന മാഫിയയെ പുറത്തുകൊണ്ടുവരണം. പ്രതിക്ക് ജയിലിനകത്തും പുറത്തുംനിന്ന് സഹായം കിട്ടിയിട്ടുണ്ടാകും. ജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി പറയാൻ മുഖ്യമന്ത്രി ബാദ്ധ്യസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |