
ഭുവനേശ്വർ: ഒഡീഷ നിയമസഭ അംഗങ്ങളുടെ അലവൻസ് അടക്കം പ്രതിമാസ വേതനം മൂന്ന് മടങ്ങ് വർദ്ധിപ്പിച്ചു. 1.11 ലക്ഷം രൂപയിൽ നിന്ന് 3.45 ലക്ഷം രൂപയായാണ് വർദ്ധിപ്പിച്ചത്. രാജ്യത്തെ നിയമസഭാ സാമാജികരുടെ ഏറ്റവും ഉയർന്ന ശമ്പള നിരക്കാണിത്. മുഖ്യമന്ത്രി,മന്ത്രിമാർ,സ്പീക്കർ,ഡപ്യൂട്ടി സ്പീക്കർ, പ്രതിപക്ഷ നേതാവ് എന്നിവരുടെ ശമ്പളം, മുൻ എം.എൽ.എമാരുടെ പെൻഷൻ എന്നിവയും മൂന്നു മടങ്ങ് വർദ്ധിപ്പിച്ചു.
എം.എൽ.എമാരുടെ പുതിയ വേതനവ്യവസ്ഥ: ശമ്പളം 90,000 രൂപ, അലവൻസുകൾ: മണ്ഡലം 75,000 രൂപ, യാത്രാ 50,000 രൂപ, പുസ്തകങ്ങൾ, ആനുകാലികങ്ങൾ എന്നിവയ്ക്കായി 10,000 രൂപ, വൈദ്യുതി 20,000 രൂപ, സ്ഥിര യാത്ര 50,000 രൂപ, മെഡിക്കൽ 35,000 രൂപ, ടെലിഫോൺ 15,000 രൂപ.
എം.എൽ.എ പെൻഷൻ: ആകെ 1.17 ലക്ഷം രൂപ.
80,000 രൂപ പെൻഷൻ, അലവൻസുകൾ: 25,000 രൂപ മെഡിക്കൽ,12,500 രൂപ യാത്രാ അലവൻസ്. ഓരോ ടേമിനും ഒരു എം.എൽ.എയ്ക്ക് 3,000 രൂപ അധികമായി ലഭിക്കും.
മുഖ്യമന്ത്രി: 3,74,000 രൂപ, നിയമസഭാ സ്പീക്കർ/ ഉപമുഖ്യമന്ത്രി: 3,68,000 രൂപ, ഡെപ്യൂട്ടി സ്പീക്കർ/ സഹമന്ത്രി: 3,56,000 രൂപ.
കാബിനറ്റ് മന്ത്രി/പ്രതിപക്ഷ നേതാവ്: 3,62,000 രൂപ
സർക്കാർ ചീഫ് വിപ്പ്: 3,62,000 രൂപ, ഡെപ്യൂട്ടി ചീഫ് വിപ്പ്: 3,50,000 രൂപ
17-ാം നിയമസഭ രൂപീകരിച്ച 2024 ജൂൺ മുതൽ മുൻകൂർ പ്രാബല്യത്തോടെയാണ് വർദ്ധന. സിറ്റിംഗ് എം.എൽ.എ മരിച്ചാൽ കുടുംബത്തിനു 25 ലക്ഷം രൂപ ധനസഹായം നൽകും. അഞ്ച് വർഷത്തിലൊരിക്കൽ ശമ്പളം, അലവൻസുകൾ, പെൻഷൻ എന്നിവ വർദ്ധിപ്പിക്കുന്നതിനുള്ള വ്യവസ്ഥകളും നിയമസഭ പാസാക്കി. പുതിയ ബിൽ ആവശ്യമില്ലാതെ ഓർഡിനൻസിലൂടെ വർദ്ധനവ് വരുത്താം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |