
ന്യൂഡൽഹി: സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലെയും ചില ജഡ്‌ജിമാർ തെരുവുനായകൾക്ക് അനുകൂലമായി നിലപാടെടുക്കുന്ന 'ഡോഗ് മാഫിയയുടെ' ഭാഗമാണെന്ന് പ്രചരിപ്പിച്ച സ്ത്രീയുടെ ശിക്ഷ സുപ്രീംകോടതി ഒഴിവാക്കി. കോടതിയലക്ഷ്യക്കുറ്റം ചുമത്തി ഒരാഴ്ചത്തെ തടവാണ് ബോംബെ ഹൈക്കോടതി വിധിച്ചിരുന്നത്. ഇതിനെതിരെ സ്ത്രീ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ വിക്രംനാഥ്,സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച്. സ്ത്രീ ആത്മാർത്ഥമായി പശ്ചാത്താപം പ്രകടിപ്പിച്ചത് സുപ്രീംകോടതി കണക്കിലെടുത്തു. നവി മുംബയിലെ റസിഡൻഷ്യൽ സൊസൈറ്റിയിലെ താമസക്കാരിയാണ്. ആ മേഖലയിൽ ജഡ്‌ജിമാർക്കെതിരെ കത്ത് തയ്യാറാക്കി പ്രചരിപ്പിക്കുകയായിരുന്നു.
ആക്രമണകാരികളായ
നായകളെ നിരോധിക്കണം
ആക്രമണകാരികളായ നായകളെ നിരോധിക്കണമെന്ന ഹർജിയിൽ കേന്ദ്രസർക്കാരിനും ഡൽഹി സർക്കാരിനും നോട്ടീസ് അയക്കാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. ഡൽഹിയിൽ പിറ്റ്ബുൾ ഇനത്തിലുള്ള നായ ആറുവയസുള്ള കുട്ടിയെ ആക്രമിച്ചിരുന്നു. ആ കുട്ടിയുടെ പിതാവാണ് ഹർജിക്കാരൻ. 25 ലക്ഷം രൂപ നഷ്‌ടപരിഹാരവും ആവശ്യപ്പെട്ടു. പിറ്റ്ബുൾ നായയുടെ ഉടമസ്ഥനും നോട്ടീസ് അയക്കാൻ ജസ്റ്റിസ് സച്ചിൻ ദത്ത നിർദ്ദേശിച്ചു. പൊലീസ് അന്വേഷണത്തിന്റെ തത്സ്ഥിതി റിപ്പോർട്ട് തേടി. ഇക്കഴിഞ്ഞ നവംബർ 23നാണ് വീടിനു പുറത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ നായ ആക്രമിച്ചത്. വിഷയം 2026 മാർച്ച് 3ന് വീണ്ടും പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |