SignIn
Kerala Kaumudi Online
Friday, 29 August 2025 7.00 AM IST

72 കേന്ദ്രങ്ങളിൽ വിജിലൻസ് റെയ്ഡ്: ഗൂഗിൾ പേ കോഴയിൽ മുങ്ങി സബ് രജിസ്ട്രാർ ഓഫീസുകൾ

Increase Font Size Decrease Font Size Print Page

raid


#ലക്ഷങ്ങൾ കൈമറിയുന്നു
#ഏജന്റുമാരും കീശനിറയെ
കോഴയുമായി എത്തും
# 15 പേർ പിടിയിൽ

തിരുവനന്തപുരം: സബ് രജിസ്ട്രാർ ഓഫീസുകളിൽ ഓപ്പറേഷൻ 'സെക്വർ ലാൻഡ്' എന്ന പേരിൽ വിജിലൻസ് നടത്തിയ മിന്നൽപരിശോധനയിൽ ലക്ഷങ്ങളുടെ കൈക്കൂലിയും വൻക്രമക്കേടുകളും കണ്ടെത്തി. 72ഓഫീസുകളിലായിരുന്നു പരിശോധന. 15ഏജന്റുമാർ പിടിയിലായി. ഇവരിൽനിന്ന് 1,46,375 രൂപ കണ്ടെടുത്തു, ഏഴ് ഓഫീസുകളിലെ റെക്കാർഡ് റൂമുകളിലൊളിപ്പിച്ച 37,850രൂപയും നാല് ഉദ്യോഗസ്ഥരിൽ നിന്ന് 15,190 രൂപയും പിടിച്ചെടുത്തു. 19 ഉദ്യോഗസ്ഥർ ആധാരമെഴുത്തുകാരിൽ നിന്ന് യു.പി.ഐ ഇടപാടുകളിലൂടെ 9,65,905 രൂപ കൈക്കൂലി വാങ്ങിയതും കണ്ടെത്തി.

രജിസ്‌ട്രേഷൻ ഫീസ് ഇനത്തിലും, സ്​റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും വൻ വെട്ടിപ്പാണ് നടത്തുന്നത്. ആധാരമെഴുത്തുകാർ കോഴവാങ്ങി ഉദ്യോഗസ്ഥർക്ക് വീതംവയ്ക്കുന്നു

ഫെയർവാല്യു നിശ്ചയിച്ചിട്ടില്ലാത്ത വസ്തുക്കളുടെ രജിസ്‌ട്രേഷൻ നടത്തുമ്പോൾ വിൽപ്പനവില കുറച്ചുകാട്ടി ആധാരം രജിസ്റ്റർ ചെയ്യാനാണ് മുഖ്യമായും കോഴ വാങ്ങുന്നത്. വന്യൂ ജില്ലയിലെ ഏത് സബ് രജിസ്ട്രാർ ഓഫീസിലും ഭൂമി രജിസ്ട്രേഷൻ നടത്താമെന്നതും അഴിമതിക്കാർ മുതലെടുക്കുന്നു. ഇത് ദുരുപയോഗിച്ച് ഫ്ളാ​റ്റുകളുടെയും വസ്തുക്കളുടെയും വില കുറച്ചുകാട്ടി അഴിമതിക്കാരായ സബ്‌രജിസ്ട്രാർമാരുള്ളിടത്ത് രജിസ്ട്രേഷൻ നടത്തും.

കോഴ വഴികൾ

ഗൂഗിൾപേ

(ലിസ്റ്റ് അപൂർണം)

ആലപ്പുഴ....................2000

ദേവികളം...................91500

ഉടുമ്പൻചോല........15000

കൊച്ചി........................18800

തൃപ്പൂണിത്തുറ....... 30610

മലപ്പുറം...................... 1,06,000

നിലമ്പൂർ................... 1,03,030

ഫറോക്ക്......................59,225

കൊയിലാണ്ടി.......... 4750

കുറ്റ്യാടി....................... 5600

കൽപ്പറ്റ........................1250

മാനന്തവാടി.............. 1410

ബത്തേരി................... 3,37,300

ബദിയടുക്ക.............. 1,89,680

ഏജന്റുമാരിൽ നിന്ന് പിടിച്ചത്

(ലിസ്റ്റ് അപൂർണം)

കോന്നി................ 11500

ആലുവ............... 9500

ചാലക്കുടി.........4600

കൊടുങ്ങല്ലൂർ.... 6400

മലപ്പുറം................21600

മഞ്ചേരി.................. 1100

പെരിന്തൽമണ്ണ... 26,000

പൊന്നാനി............. 7860

കുറ്റിപ്പുറം................ 5950

ഫറോക്ക്................. 20,000

കൊയിലാണ്ടി....... 15130

കുറ്റ്യാടി.....................5600

മാനന്തവാടി...........11135

ഉദ്യോഗസ്ഥരിൽ നിന്ന്

(ലിസ്റ്റ് അപൂർണം)

കഴക്കൂട്ടം............................. 8500

കുറ്റിപ്പുറം............................4500

രജിസ്റ്ററിൽ കണ്ടെത്തിയത്

(ലിസ്റ്റ് അപൂർണം)

കഴക്കൂട്ടം...........................2430

പത്തനംതിട്ട.........................6500

നിലമ്പൂർ.............................. 4700


''ആധാരമെഴുത്തുകാരെ ഏജന്റുമാരാക്കി സബ് രജിസ്ട്രാർ ഓഫീസുകളിൽ ഉദ്യോഗസ്ഥരുടെ കൈക്കൂലി വ്യാപാരമാണ്. ഇത് ഗൗരവത്തോടെ കാണുന്നു. വിശദപരിശോധനകൾ തുടരും.''

-മനോജ് എബ്രഹാം

വിജിലൻസ് മേധാവി

8592900900, 1064

അഴിമതി അറിയിക്കാനുള്ള

നമ്പറുകൾ

TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.