
കൊച്ചി: സഹോദരീ, സഹോദരന്മാരേ... നമ്മുടെ സ്ഥാനാർത്ഥി ഇതാ 'കുതിരപ്പുറത്ത്"അടിവച്ചടിവച്ച് വരുന്നു! അവസാനഘട്ട വോട്ടുപിടിത്തത്തിന് സ്ഥാനാർത്ഥികൾ ജീപ്പുകളിൽ ഗ്രാമവീഥികൾ കറങ്ങുമ്പോൾ, ആലുവയിൽ കുതിരപ്പുറത്തേറി വോട്ടുറപ്പിക്കുകയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ജെറോം മൈക്കിൾ. ആലുവ നഗരസഭയിലേക്ക് മണപ്പുറം ഡിവിഷനിൽ നിന്നാണ് ജനവിധി തേടുന്നത്.
ആലുവ തോട്ടക്കാട്ടുകര ചേരമാൻതുരുത്തി വീട്ടിൽ ജെറോം മൈക്കിൾ (56) രണ്ടാം തവണയാണ് തിരഞ്ഞെടുപ്പ് ഗോദയിൽ. 2015ൽ ആറാം ഡിവിഷനിൽ മത്സരിച്ച് മിന്നും വിജയം നേടി. നഗരസഭ പൊതുമരാമത്ത് സ്ഥിരംസമിതി അദ്ധ്യക്ഷനുമായി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തട്ടകം വനിതാ ഡിവിഷനായതോടെ മാറിനിന്നു. ഇക്കുറി മണപ്പുറം ഡിവിഷനിൽ നിന്ന് മത്സരിക്കണമെന്നായിരുന്നു പാർട്ടി തീരുമാനം. പ്രകടനപത്രികയും നോട്ടീസുമെല്ലാം കുതിരപ്പുറത്ത് നിന്ന് ജെറോം നീട്ടി നൽകും. സുനി ജെറോമാണ് ഭാര്യ. മക്കൾ: ടാനിയ, തരുൺ.
വീടുകയറിയായിരുന്നു ആദ്യഘട്ട പ്രചാരണം. രണ്ടാംഘട്ടത്തിൽ വ്യത്യസ്തമായ രീതിയിൽ വോട്ടഭ്യർത്ഥനയുമായി ഇറങ്ങണമെന്ന് ആഗ്രഹിച്ചിരുന്നു. സുഹൃത്ത് ഡയസ് ആലപ്പാട്ടിന്റെ മകൻ ജോർജിന്റെ കുതിരയാണിത്.
- ജെറോം മൈക്കിൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |