
തിരുവനന്തപുരം: കൂടുതൽ അധികാരം കേന്ദ്രീകരിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് സാമൂഹിക പ്രവർത്തകനും സുപ്രീംകോടതി അഭിഭാഷകനുമായ പ്രശാന്ത്ഭൂഷൺ പറഞ്ഞു. കേരള സർവകലാശാല നിയമവകുപ്പ് സംഘടിപ്പിച്ച ഇന്ത്യൻ ഫെഡറിലിസം സംബന്ധിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനങ്ങളുടെ അധികാരങ്ങളിൽ കേന്ദ്രം പിടിമുറുക്കുകയാണ്. നിയമസഭകൾ പാസാക്കിയ നിയമങ്ങളിൽ ഗവർണർമാർ ഒപ്പിടാത്തത് ഇതുമായി ചേർത്തുവായിക്കണം. ഇക്കാര്യത്തിലെ സുപ്രീംകോടതിയുടെ സമീപനം പ്രതീക്ഷ നൽകുന്നുണ്ട്. ജഡ്‌ജിമാരുടെ നിയമനമടക്കം ജുഡിഷ്യറിയുടെ സ്വാതന്ത്ര്യത്തിലും സർക്കാർ കൈകടത്തുകയാണ്. എസ്.ഐ.ആറിലും നിയമസഭാ മണ്ഡല പുനർനിർണയത്തിലും ഇത്തരം ഇടപെടലുകളാണ് ദൃശ്യമാകുന്നതെന്നും പ്രശാന്ത്ഭൂഷൺ പറഞ്ഞു. ഗവ. ലാ കോളേജ് പ്രിൻസിപ്പൽ ഡോ. എൻ. കൃഷ്ണകുമാർ, ഡോ. സിന്ധു തുളസീധരൻ, അഡ്വ. ജോൺ ജോസഫ്, ഡോ. രാഗേന്ദു തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |