
□വികസന പദധതി പ്രഖ്യാപനങ്ങളില്ല
തിരുവനന്തപുരം:സംസ്ഥാനത്ത് വികസന മുരടിപ്പും അഴിമതിയുമാണെന്നും,.ന്യൂനപക്ഷ വർഗ്ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയ പാർട്ടികൾ ജനങ്ങളുടെ സുരക്ഷ
ഇല്ലാതാക്കിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.ശബരിമല സ്വർണക്കൊള്ളയിലും നടപടിയില്ല.ഇതെല്ലാം അതിജീവിക്കാൻ സംസ്ഥാനത്ത് ഡബിൾ എൻജിൻ സർക്കാർ വരേണ്ട സമയമായെന്ന് അദ്ദേഹം പറഞ്ഞു.ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിന് ബി.ജെ.പി.യുടെ അജണ്ട നൽകിയായിരുന്നു ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനം.
കേരളത്തിനായി വൻകിട വികസന പദ്ധതികളൊന്നും പ്രഖ്യാപിക്കാതെ വ്യക്തമായ തിരഞ്ഞെടുപ്പ് രാഷ്ട്രീയം പറഞ്ഞാണ് പ്രധാനമന്ത്രി മടങ്ങിയത്. സിൽവർ ലൈനിനു ബദലായി അതിവേഗ റെയിൽ ഉൾപ്പെടെ പുതിയ പദ്ധതികൾ പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ ഇരു മുന്നണികളെയും കടന്നാക്രമിച്ച പ്രധാനമന്ത്രി, കേരളത്തിന്റെ വികസനം സാധ്യമാകാൻ സംസ്ഥാനത്ത് ബി.ജെ.പി സർക്കാർ വരണമെന്ന്
ആഹ്വാനം ചെയ്തു.അയ്യപ്പ വിഗ്രഹങ്ങൾ നൽകി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും എൻഡിഎ കൺവീനർ തുഷാർ വെള്ളാപ്പള്ളിയും പ്രധാനമന്ത്രിയെ സ്വീകരിച്ചതും അർത്ഥവത്തായി.
സംസ്ഥാനത്ത് എൻഡിഎയുടെ ഭാഗമാകാൻ തീരുമാനിച്ച ട്വന്റി20 പാർട്ടി ചെയർമാൻ സാബു ജേക്കബിനെ പ്രധാനമന്ത്രി ഹസ്തദാനം നൽകി സ്വാഗതം ചെയ്തു. ഇടതു,വലതു മുന്നണികൾ മാറിമാറി ഭരിച്ച് കേരളത്തെ നശിപ്പിച്ചു. എൻഡിഎയെ തിരഞ്ഞെടുക്കാനുള്ള ശരിയായ സമയമാണിത്..ശബരിമല സ്വർണക്കൊള്ളയും സഹകരണ ബാങ്ക് തട്ടിപ്പും ഉയർത്തി എൽഡിഎഫിനെയും, മുസ്ലിം ലീഗ് മാവോവാദി കോൺഗ്രസെന്ന് പരാമർശിച്ച് യുഡിഎഫിനെയും പ്രധാനമന്ത്രി വിമർശിച്ചു. എൽഡിഎഫും യുഡിഎഫും കേരളത്തെ നശിപ്പിച്ചു. ഇനി മുതൽ വികസന പക്ഷമെന്ന മൂന്നാമതൊരു പക്ഷം കൂടി രൂപപ്പെടുകയാണ്.. കേന്ദ്ര പദ്ധതികൾ കേരളം നടപ്പാക്കുന്നില്ല പിഎം ശ്രീ നടപ്പാക്കാതിരുന്നതു മൂലം വിദ്യാർഥികൾക്കു ലഭിക്കേണ്ട സഹായം നഷ്ടമാക്കി.വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ കേരളത്തിന്റെ സ്ഥിതിയും ദിശയും മാറ്റും. ഇതു വരെ നിങ്ങൾ കേരളത്തിൽ രണ്ട് പക്ഷങ്ങളെ മാത്രമേ കണ്ടിട്ടുള്ളൂ എൽ.ഡി.എഫും യു.ഡി.എഫും. എന്നാൽ, മൂന്നാമതൊരു പക്ഷം കൂടിയുണ്ട്. അത് വികസനത്തിന്റെയും നല്ല ഭരണത്തിന്റെയും പക്ഷമാണ്. അത് ബി.ജെ.പി.യുടെ പക്ഷമാണ്..സംസ്ഥാനത്തെ ജനങ്ങൾക്ക് ബിജെപിയിൽ വിശ്വാസമുണ്ടെന്നും മോദി കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |