അദ്ധ്യാപക പരിശീലനം രണ്ടു ദിവസം മാത്രം, പ്രശ്നം ഫണ്ട് ലഭിക്കാത്തത്
കൊച്ചി: ഫണ്ട് ഇല്ലാത്തതിനാൽ അവധിക്കാല അദ്ധ്യാപക പരിശീലനം റെസിഡൻഷ്യൽ രീതി ഒഴിവാക്കി നടത്താൻ എസ്.സി.ഇ.ആർ.ടി തീരുമാനിച്ചു. പി.എം ശ്രീ ഫണ്ടും സർക്കാർ ഫണ്ടും ലഭ്യമാകാത്ത സാഹചര്യത്തിലാണിത്. ഫണ്ടിനായി സമഗ്ര ശിക്ഷ കേരള സമർപ്പിച്ച അപേക്ഷയിൽ സർക്കാർ ഇതുവരെ മറുപടി നൽകിയിട്ടില്ല. ഇക്കുറി ഓൺലൈനായി മുന്നൊരുക്കങ്ങളും രണ്ടു ദിവസത്തെ രണ്ടു ബാച്ചുകളിൽ ഓഫ് ലൈനായി പരിശീലനവും നടത്തും. അദ്ധ്യാപകർ നിർബന്ധമായും ഒരു ബാച്ചിൽ പങ്കെടുക്കണം. എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗം പരിശീലനത്തിന്റെ വിശദമായ മാർഗനിർദ്ദേശങ്ങൾ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അയച്ച കത്തിൽ എസ്.സി.ഇ.ആർ.ടി നൽകിയിട്ടുണ്ട്.
മുന്നൊരുക്കങ്ങൾ
സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് (എസ്.ആർ.ജി) പരിശീലനം 18-ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ (ഓൺലൈൻ)
ജില്ല റിസോഴ്സ് ഗ്രൂപ്പ് (ഡി.ആർ.ജി) ആസൂത്രണം 18-ന് ഉച്ചയ്‌ക്ക് 2 മുതൽ 4 വരെ (ഓൺലൈൻ)
ഡി.ആർ.ജി പരിശീലനം 19, 20 തീയതികളിൽ ജില്ല പരിശീലന കേന്ദ്രങ്ങളിൽ (ഓഫ‌്ലൈൻ)
അദ്ധ്യാപക ശാക്തീകരണ ആസൂത്രണം 21-ന് (ഓൺലൈൻ)