ഗുരു നിത്യചൈതന്യയതി സമാധി വാർഷികസമ്മേളനം
Friday 15 May 2026 12:28 AM IST
ഫേൺഹിൽ: ഗുരു നിത്യചൈതന്യയതിയുടെ 27ാമത് സമാധി വാർഷിക സമ്മേളനവും നാരായണ ഗുരുകുല പ്രസ്ഥാനത്തിന്റെ 102ാമത് വാർഷിക ഗുരുപൂജയും സമാധി ദിനമായ ഇന്നലെ ഊട്ടി നാരായണ ഗുരുകുലത്തിൽ നടന്നു. ഹോമം,ഉപനിഷദ് പാരായണം എന്നിവയ്ക്ക് ശേഷം ഗുരു സ്വാമിത്യാഗീശ്വരൻ പ്രവചനം നടത്തി. സമ്മേളനത്തിൽ സ്വാമി വ്യാസപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സുധീർ കുൽകർണി, അരവിന്ദ് വെങ്കിടാചലം കോയമ്പത്തൂർ,കെ.ടി.സൂപ്പിമാസ്റ്റർ എന്നിവർ സംസാരിച്ചു. വൈകിട്ട് ഗുരു നിത്യചൈതന്യയതിയുടെ സമാധിയിൽ നടന്ന പ്രാർത്ഥനയ്ക്ക് സ്വാമിനി ഗീതാഗായത്രി നേതൃത്വം നൽകി.രഘു.കെ.വണ്ടൂർ രചിച്ച മണ്ണപ്പം,ഒരൊറ്റലോകം ഒരൊറ്റ ജനത,ഗുരു നിത്യചൈതന്യയതിയുടെ ലേഖനങ്ങളുടെ സമാഹാരം,ബുദ്ധൻ,യേശുക്രിസ്തു,സോക്രടീസ് എന്നീ ഗ്രന്ഥങ്ങൾ ചടങ്ങിൽ ഗുരു സ്വാമിത്യാഗീശ്വരൻ പ്രകാശനം ചെയ്തു.