കുസാറ്റ് ക്യാറ്റ് 2026 ഉത്തരസൂചിക 

Friday 15 May 2026 12:11 AM IST

കൊച്ചി: കുസാറ്റ് 9,10,11 തീയതികളിൽ നടത്തിയ പൊതുപ്രവേശന പരീക്ഷയുടെ (CAT-2026) ഉത്തരസൂചിക പ്രസിദ്ധീകരിച്ചു. വിവിധ വിഷയങ്ങളിലായി 42,​681 പേരാണ് പരീക്ഷ എഴുതിയത്. തടസവാദങ്ങൾ അപേക്ഷകരുടെ പ്രൊഫൈലിൽ ലഭ്യമായ ലിങ്ക് വഴി 17ന് മുൻപായി രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്: www.admissions.cusat.ac.in.