വി.ഡി.സതീശൻ ക്ഷണിച്ചു, സത്യപ്രതിജ്ഞാ ചടങ്ങിൽ ബി.ജെ.പി. പങ്കെടുക്കും
Sunday 17 May 2026 2:04 AM IST
തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയായി വി ഡി സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന ചടങ്ങിൽ പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും നേമത്തെ നിയുക്ത എംഎൽഎയുമായ രാജീവ് ചന്ദ്രശേഖർ അറിയിച്ചു. തിരഞ്ഞെടുപ്പിൽ വിജയിച്ച മറ്റ് രണ്ട് ബിജെപി നിയുക്ത എംഎൽഎമാരും ചടങ്ങിൽ പങ്കെടുക്കും. നിയുക്ത മുഖ്യമന്ത്രി ഫോണിൽ ബന്ധപ്പെട്ട് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചു. അദ്ദേഹത്തിന് നന്ദിയും ആശംസകളും അറിയിച്ചതായും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.