വി.കെ.നിഷാദിന് വീണ്ടും പരോൾ
Thursday 21 May 2026 12:32 AM IST
കണ്ണൂർ: പയ്യന്നൂരിലെ സി.പി.എം നേതാവിന് വീണ്ടും പരോൾ.ആറുമാസത്തിനിടെ മൂന്നാമതും കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങി.ഹൈക്കോടതിയാണ് ഭാര്യയുടെ അമ്മയുടെ ചികിത്സ മുൻനിറുത്തി അഞ്ചുദിവസത്തെ അടിയന്തര പരോൾ അനുവദിച്ചത്. പയ്യന്നൂരിൽ പൊലീസിനെ ബോംബെറിഞ്ഞ കേസിലാണ് നിഷാദിനെ 20 വർഷം ശിക്ഷിച്ചത്. പയ്യന്നൂർ നഗരസഭ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നിഷാദ് ഇനിയും സത്യപ്രതിജ്ഞ ചെയ്തിട്ടില്ല.