മലപ്പുറം: കള്ള് ഷാപ്പ് ലൈസൻസി അസോസിയേഷന്റെ ഏഴാമത് സംസ്ഥാന സമ്മേളനം ജനുവരി 30ന് രാവിലെ 10.30ന് മലപ്പുറം പെരിന്തൽമണ്ണ അംബുജം കൺവെൻഷൻ സെന്ററിൽ മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും.രക്ഷാധികാരിയായ മുൻ എം.പി ഡോ.സെബാസ്റ്റ്യൻ പോൾ അദ്ധ്യക്ഷത വഹിക്കും.മഞ്ഞളാംകുഴി അലി എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും.ചാരിറ്റി പ്രവർത്തനങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം,ഉന്നത വിദ്യാഭ്യാസ മേഖലയിൽ നേട്ടം കൈവരിച്ച കുട്ടികളെ അനുമോദിക്കൽ,പഴയകാല ലൈസൻസികളെയും മുതിർന്ന ലൈസൻസികളെയും ആദരിക്കൽ,ചെത്തുതൊഴിലാളികൾക്കുള്ള ധനസഹായ വിതരണം,മെഡിക്കൽ കിറ്റ് വിതരണം എന്നിവ നടക്കും.
കേരളത്തിലെ 4000ത്തോളം ഷാപ്പുകളെ പ്രതിനിധീകരിച്ച് 1100പ്രതിനിധികൾ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. ഭഗീരഥൻ,സ്വാഗതസംഘം ചെയർമാൻ വി.കെ.തുഷാർ,സ്വാഗതസംഘം കൺവീനർ ടി.ഷണ്മുഖദാസ്,ജില്ലാ പ്രസിഡന്റ് എം.സുഗുണൻ,ജില്ല സെക്രട്ടറി സി.സോമൻ എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |