തിരുവനന്തപുരം: നിലമ്പൂരിൽ പത്താം ക്ലാസ് വിദ്യാർത്ഥി പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവം വേദനാജനകമാണെന്ന് മന്ത്രി വി. ശിവൻകുട്ടി. സംഭവത്തിൽ പ്രതി ബിനീഷ് പൊലീസ് പിടിയിലാണ്. ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ മുതലെടുപ്പിന് പ്രതിപക്ഷം തയ്യാറാകുന്നത് ഞെട്ടിക്കുന്ന കാര്യമാണ്. ഈ സമയത്ത് കുടുംബത്തിന്റെ ദുഃഖത്തോടൊപ്പമാണ് നാം നിൽക്കേണ്ടത്. സംഭവത്തിൽ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷണ ഏജൻസികൾ പരിശോധിക്കും. ഇതിന്റെ പേരിൽ സമരാഭാസം നടത്തുന്നവരെ ജനം തിരിച്ചറിയുമെന്നും മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |