SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.03 PM IST

പ്രധാനമന്ത്രിക്ക് വിവാഹം,​ മോതിരം കൈമാറിയത് വളർത്തുനായ. ഒപ്പം മറ്റൊരു റെക്കോഡും

Increase Font Size Decrease Font Size Print Page
albanese-

കാൻബറ: ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിന് 62ാം വയസിൽ വിവാഹം. തന്റെ ദീർഘകാല പങ്കാളി ജോഡി ഹെയ്ഡനെയാണ് (46)​ ആൽബനിസ് വിവാഹം കഴിച്ചത്. ശനിയാഴ്ച കാൻബറയിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. ഇതോടെ അധികാരത്തിലിരിക്കെ വിവാഹിതനാകുന്ന ആദ്യ പ്രധാനമന്ത്രി എന്ന റെക്കോഡും ആൽബനീസിന്റെ പേരിലായി. 124 വർഷത്തെ ചരിത്രത്തിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ വ്യക്തിയാണ് ആൽബനീസ്. ബാങ്കിംഗ് , ധനകാര്യ കമ്പനികളിലായി 20 വർഷമായി പ്രവർത്തിക്കുകയാണ് ജോഡി ഹെയ്ഡൻ. നിലവിൽ ടീച്ചേഴ്‌സ് മ്യൂച്ചൽ ബാങ്കിലെ സ്ട്രാറ്റജിക് ഹെഡ് ആണ്.

തലസ്ഥാന നഗരമായ കാൻബറയിൽ ആൽബനീസിന്റെ ഔദ്യോഗിക വസതിയായ ദി ലോഡ്ജിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ഏതാനും മന്ത്രിമാരും പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സുരക്ഷാ കാരണങ്ങളാൽ വിവാഹ തീയതിയും സ്ഥലവും ഉൾപ്പെടെ രഹസ്യമാക്കി വച്ചിരുന്നു. ആൽബനീസിന്റെ വളർത്തുനായ ടോട്ടോ ആയിരുന്നു വിവാഹ മോതിരം വരന് നൽകിയത്.

ആൽബനീസും ജോഡി ഹെയ്‌ഡനും അഞ്ച് വർഷമായി പ്രണയത്തിലായിരുന്നു. 2020 മാർച്ചിൽ മെൽബണിൽ നടന്ന ഒരു അത്താഴവിരുന്നിലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. കഴിഞ്ഞ വർഷം വാലന്റൈൻസ് ദിനത്തിലായിരുന്നു ആൽബനീസ് വിവാഹാഭ്യർത്ഥന നടത്തിയത്. 2022ലും 2025ലും ആസ്ട്രേലിയൻ ഫെഡറൽ തിരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയിൽ ജോഡ‌ി ഹെയ്ഡൻ ആൽബനീസിനൊപ്പം ഉണ്ടായിരുന്നു. 2019ലാണ് ആൽബനീസ് തന്റെ ആദ്യഭാര്യ കാർമൽ ‌ ടെബട്ടിൽ നിന്ന് വേർപിരിഞ്ഞത്.

TAGS: NEWS 360, EUROPE, EUROPE NEWS, ANTONY ALBANESE, AUSTRALIAN PRIME MINISTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY