നിഷ്ഫ്യൂച്ചർ കരിയർ ഗൈഡൻസ് പ്രോഗ്രാം

Saturday 16 May 2026 12:37 AM IST

വർക്കല: വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് ദിശാബോധവും തൊഴിൽ സാദ്ധ്യതകളെക്കുറിച്ച് അവബോധവും നൽകി കേരളകൗമുദിയും നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എഡ്യൂക്കേഷനും സംയുക്തമായി വർക്കല ടൗൺ ഹാളിൽ നിഷ്ഫ്യൂച്ചർ കരിയർ ഗൈഡൻസ് പ്രോഗ്രാം സംഘടിപ്പിച്ചു. ഇന്ത്യയുടെ മിസൈൽ വനിതയും നൂറുൽ ഇസ്ളാം സർവകലാശാല വൈസ് ചാൻസലറുമായ ഡോ.ടെസി തോമസ് ഉദ്ഘാടനം ചെയ്തു. പ്രൊഫഷണൽ സ്കിൽസ് ഡെവലപ്മെന്റ് പ്രോഗ്രാം ലീഡ് ട്രെയിനർ ശ്രീവിദ്യ മങ്ങാട്ട് , ഡയറക്ടർ അഡ്മിഷൻസ് ഡോ. എ. അനിത, ഡോ.മധു എന്നിവർ ക്ലാസെടുത്തു. കേരളകൗമുദി ജനറൽ മാനേജർ ഷിറാസ് ജലാൽ, മാർക്കറ്റിംഗ് സീനിയർ മാനേജർ ഹരികൃഷ്ണൻ പി.എച്ച് തുടങ്ങിയവർ പങ്കെടുത്തു. മാർക്കറ്റിംഗ് സീനിയർ മാനേജർ സുധികുമാർ സ്വാഗതവും വർക്കല ലേഖകൻ സജി നായർ നന്ദിയും പറഞ്ഞു.

ക്യാപ്ഷൻ

കേരളകൗമുദിയും നൂറുൽ ഇസ്‌ലാം സെന്റർ ഫോർ ഹയർ എഡ്യൂക്കേഷനും സംയുക്തമായി വർക്കലയിൽ സംഘടിപ്പിച്ച നിഷ്ഫ്യൂച്ചർ കരിയർ ഗൈഡൻസ് പ്രോഗ്രാം നൂറുൽ ഇസ്‌ലാം സർവ്വകലാശാല വൈസ് ചാൻസലർ ഡോ.ടെസി തോമസ് ഉദ്ഘാടനം ചെയ്യുന്നു.ഡോ. എ. അനിത, ശ്രീവിദ്യ മങ്ങാട്ട് , കേരള കൗമുദി ജനറൽ മാനേജർ ഷിറാസ് ജലാൽ,ഡോ.മധു, സുധികുമാർ എന്നിവർ സമീപം