അഡ്വ.നിഖിൽ നരേന്ദ്രൻ ഐടെക് ലോ പ്രസിഡന്റ്
Wednesday 20 May 2026 10:46 PM IST
തിരുവനന്തപുരം: ഇന്റർനാഷണൽ ടെക്‌നോളജി ലോ അസോസിയേഷന്റെ(ഐടെക് ലോ) പ്രസിഡന്റായി മലയാളിയായ അഡ്വ.നിഖിൽ നരേന്ദ്രനെ തിരഞ്ഞെടുത്തു.തിരുവനന്തപുരം സ്വദേശിയാണ്. ചിക്കാഗോയിൽ നടന്ന ഐടെക്‌ലോ വേൾഡ് ടെക്‌നോളജി ലോ കോൺഫറൻസിൽ അദ്ദേഹം ചുമതലയേറ്റു. ഇന്ത്യയിൽ ടെക്‌നോളജി, മീഡിയ, ടെലികമ്മ്യൂണിക്കേഷൻ മേഖലയിൽ അഭിഭാഷകനായ നിഖിൽ നരേന്ദ്രൻ, ട്രൈലീഗലിലെ പങ്കാളിയും ഡിജിറ്റൽ ഇന്നൊവേഷൻ ഗ്രൂപ്പിന്റെ തലവനുമാണ്. സാങ്കേതികവിദ്യ, നിയമം, മനുഷ്യജീവിതം, സമൂഹം എന്നീ മേഖലകളിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.ലയോള സ്കൂൾ, ഗവ.ആർട്സ് കോളേജ്, കൊച്ചിയിലെ നാഷണൽ യൂണിവേഴ്സിറ്റി ഒഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് എന്നിവിടങ്ങളായിരുന്നു വിദ്യാഭ്യാസം.