
കണ്ണൂർ: റോഡ് നിർമാണത്തിനിടെ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു. ചന്ദനത്തോട് സ്വദേശി പീറ്റർ ചെറുവത്താണ് മരിച്ചത്. നെടുംപായിൽ മാനന്തവാടി പേര്യ ചുരംറോഡ് നിർമാണത്തിനിടയിൽ ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപകടം. രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റിട്ടുണ്ട്. മട്ടന്നൂർ സ്വദേശി മനോജ്,കണിച്ചാർ സ്വദേശി ബിനു എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭാഗികമായി തകർന്ന റോഡിന് താഴ്‌വശത്തായി കോൺഗ്രീറ്റ് ചെയ്യുന്നതിന് കമ്പികൾ കെട്ടുന്നതിനിടയിലായിരുന്നു അപകടം. സംഭവ സ്ഥലത്തുവച്ചുതന്നെ കമ്പികൾക്കിടയിൽ കുടുങ്ങി പീറ്റർ മരിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |