കോഴിക്കോട്: കോഴിക്കോട് ഇരിങ്ങണ്ണൂരിൽ അംഗനവാടി ഹെൽപ്പറുടെ സ്വർണമാല കവർന്ന കേസിലെ പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. വ്യാജ നമ്പർ പ്ലേറ്റുള്ള സ്കൂട്ടറിൽ എത്തിയാണ് പ്രതി അംഗനവാടി ഹെൽപ്പർ ഉഷയെ അടിച്ചു വീഴ്ത്തി മാല കവർന്നത്.
ബുധനാഴ്ച രാവിലെ 9:30ഓടെ ഉഷ ബസിൽ നിന്നിറങ്ങി അങ്കനവാടി സെന്ററിലേക്ക് നടക്കുമ്പോഴാണ് സംഭവം. ഹെൽമെറ്റും ചുവന്ന ടീ-ഷർട്ടും പാന്റും ധരിച്ച പ്രതി ഉഷയുടെ അടുത്തേക്ക് വന്ന് കഴുത്തിന് അടിച്ച് മാല പൊട്ടിച്ച് കടക്കുകയായിരുന്നു.
ഇരിങ്ങണ്ണൂർ-പെരിങ്ങത്തൂർ സംസ്ഥാന പാതയിലൂടെ സഞ്ചരിച്ച പ്രതിയുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ പ്രതിയുടെ മുഖം തിരിച്ചറിയാൻ കഴിയാത്തതാണ് പൊലീസിന് വെല്ലുവിളിയായത്. നാദാപുരം പൊലീസാണ് അന്വേഷണം നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |