
വിവിധ ജില്ലകളിൽ വനം വന്യജീവി വകുപ്പിൽ ഫോറസ്റ്റ് ഡ്രൈവർ (കാറ്റഗറി നമ്പർ 524/2024, 564/2024-വിശ്വകർമ്മ, 565/2024-പട്ടികജാതി, 566/2024-ഒ.ബി.സി.) തസ്തികയിലേക്ക് 16, 17, 18 തീയതികളിൽ രാവിലെ 5.30 ന് തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും.
പ്രായോഗിക പരീക്ഷ
കാസർകോട് ജില്ലയിൽ വിവിധ വകുപ്പുകളിൽ ഡ്രൈവർ ഗ്രേഡ് 2 (എൽ.ഡി.വി.), ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (എൽ.ഡി.വി) (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 621/2024, 622/2024 തുടങ്ങിയവ) തസ്തികയിലേക്ക് 17, 18, 19, 20 തീയതികളിൽ രാവിലെ 5.30 ന് ജി.എച്ച്.എസ്.എസ് കാസർകോട് സ്‌കൂൾ ഗ്രൗണ്ടിൽ പ്രായോഗിക പരീക്ഷ (എച്ച് ടെസ്റ്റ് + റോഡ് ടെസ്റ്റ്) നടത്തും.
പാലക്കാട് ജില്ലയിൽ വിവിധ വകുപ്പുകളിൽ ഡ്രൈവർ ഗ്രേഡ് 2 (എൽ.ഡി.വി.), ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (എൽ.ഡി.വി.) (കാറ്റഗറി നമ്പർ 621/2024, 622/2024) തസ്തികയിലേക്ക് 17 മുതൽ 23 വരെ ( 21, 22 ഒഴികെ) തീയതികളിൽ പാലക്കാട്, കല്ലേക്കാട്, പരേഡ് ഗ്രൗണ്ട്, ഡിസ്ട്രിക്ട് ആംഡ് റിസർവ് പൊലീസ് ക്യാമ്പിൽ പ്രായോഗിക പരീക്ഷ (എച്ച് ടെസ്റ്റ് + റോഡ് ടെസ്റ്റ്) നടത്തും.
ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് വകുപ്പിൽ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ (ഡ്രൈവർ) (ട്രെയിനി) (കാറ്റഗറി നമ്പർ 472/2024, 491/2024-എസ്.സി.സി.സി) തസ്തികയിലേക്ക് 16 മുതൽ 23 വരെ (22 ഒഴികെ) രാവിലെ 5.30 മുതൽ തിരുവനന്തപുരം ആനയറയിലുളള കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ആസ്ഥാനത്തുള്ള ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ പ്രായോഗിക പരീക്ഷ (എച്ച് ടെസ്റ്റ് + റോഡ് ടെസ്റ്റ്) നടത്തും. പ്രായോഗിക പരീക്ഷയിൽ യോഗ്യരാകുന്നവർക്ക് അതേ ദിവസം പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധനയും നടത്തും.
അഭിമുഖം
കാസർകോട് ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ) (കാറ്റഗറി നമ്പർ 80/2024) തസ്തികയിലേക്ക് 18 ന് പി.എസ്.സി. കോഴിക്കോട് ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
വയനാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (മലയാളം) (കാറ്റഗറി നമ്പർ 601/2024) തസ്തികയിലേക്ക് 18, 19 തീയതികളിൽ പി.എസ്.സി വയനാട് ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
ഐ.എ.എസ്./ഐ.പി.എസ്./ഐ.എഫ്.എസ്. ജൂനിയർ മെമ്പർമാർക്കുള്ള വകുപ്പുതല പരീക്ഷ
ഐ.എ.എസ്/ഐ.പി.എസ്/ഐ.എഫ്.എസ് ജൂനിയർ മെമ്പർമാർക്കു വേണ്ടി നടത്തുന്ന വകുപ്പുതല പരീക്ഷയുടെ (ഒക്‌ടോബർ 2025) ഭാഗമായുള്ള ലാംഗ്വേജ് ടെസ്റ്റ് (ലോവർ ആൻഡ് ഹയർ) മാർച്ച് 4 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും. ലാംഗ്വേജ് ടെസ്റ്റ് ഡിവിഷൻ എ ലോവറിന് അപേക്ഷിച്ചവർ അന്നേ ദിവസം രാവിലെ 8.15 നും ഹയറിന് അപേക്ഷിച്ചവർ രാവിലെ 10.15 നും അഡ്മിഷൻ ടിക്കറ്റുമായി ഹാജരാകണം. ടൈംടേബിൾ, സിലബസ് എന്നിവ വെബ്‌സൈറ്റിൽ. 16 മുതൽ അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യണം.
നാഷണൽ ആയുഷ് മിഷനിൽ ഒഴിവ്
തിരുവനന്തപുരം : നാഷണൽ ആയുഷ് മിഷൻ ലാബ് ടെക്നിഷ്യൻ, അറ്റൻഡർ, സാനിട്ടേഷൻ വർക്കർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.എസ്സി എം.എൽ.ടി/ഡി.എം.എൽ.ടിയാണ് ലാബ് ടെക്നിഷ്യന്റെ യോഗ്യത. അറ്റൻഡർ തസ്തികയ്ക്ക് എസ്.എസ്.എൽ.സി പാസും, സാനിട്ടേഷൻ വർക്കർ തസ്തികയ്ക്ക് ഏഴാം ക്ലാസ് പാസുമാണ് യോഗ്യത. 23ന് നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിലാണ് അഭിമുഖം. സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം വെബ്‌സൈറ്റിൽ നിന്നു ലഭിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിംഗിന്റെ 5ാം നിലയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ 19 നകം ലഭ്യമാക്കണം.കൂടുതൽ വിവരങ്ങൾക്ക് : www.nam.kerala.gov.in.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |