SignIn
Kerala Kaumudi Online
Saturday, 27 April 2024 11.32 PM IST

പി.എസ്.സി അഭിമുഖം നടത്തും

p

തിരുവനന്തപുരം:ആരോഗ്യ വകുപ്പിൽ ജൂനിയർ കൺസൾട്ടന്റ് (ജനറൽ മെഡിസിൻ)- എൻ.സി.എ - മുസ്ലിം (കാറ്റഗറി നമ്പർ 161/2020) തസ്തികയിലേക്ക് ആഗസ്റ്റ് 3 ന് രാവിലെ 11.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 1 സി വിഭാഗവുമായി ബന്ധപ്പെടണം. ഫോൺ:0471 2546325.


പട്ടികജാതി വികസന വകുപ്പിൽ പട്ടികജാതി വികസന ഓഫീസർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 404/2017) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് ആഗസ്റ്റ് 3, 4, 5, 10, 11, 12 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 4 ബി വിഭാഗവുമായി ബന്ധപ്പെടണം. ഫോൺ:0471 2546418.


കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.എസ്.ടി ജേർണലിസം (കാറ്റഗറി നമ്പർ 488/2019) തസ്തികയിലേക്ക് ആഗസ്റ്റ് 4, 5 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ.5 വിഭാഗവുമായി ബന്ധപ്പെടണം.ഫോൺ:0471 2546439.


മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ പാത്തോളജി (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 565/2021) തസ്തികയിലേക്ക് ആഗസ്റ്റ് 5 ന് രാവിലെ 8.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധനയും രാവിലെ 9.30 ന് അഭിമുഖവും നടത്തും.

കേരള ക്ഷീര വികസന വകുപ്പിൽ ക്ഷീര വികസന ഓഫീസർ - രണ്ടാം എൻ.സി.എ. ധീവര (കാറ്റഗറി നമ്പർ 487/2021) തസ്തികയിലേക്ക് ആഗസ്റ്റ് 10 ന് രാവിലെ 9.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ.8 വിഭാഗവുമായി ബന്ധപ്പെടണം .ഫോൺ:0471 2546440.

കേരള പബ്ലിക് സർവീസ് കമ്മിഷനിൽ സെലക്ഷൻ ഗ്രേഡ് കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 549/2019) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ കൂട്ടിച്ചേർക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്കായുള്ള സർട്ടിഫിക്കറ്റ്പരിശോധനയും അഭിമുഖവും ആഗസ്റ്റ് 10 ന് രാവിലെ 10 മണിക്ക് പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും.

വനം വകുപ്പിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ -രണ്ടാം എൻ.സി.എ. പട്ടികവർഗ്ഗം (കാറ്റഗറി നമ്പർ 485/2021) തസ്തികയിലേക്ക് 29 ന് രാവിലെ 10.30 മണി മുതൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

മൃഗസംരക്ഷണ വകുപ്പിൽ ഇലക്ട്രീഷ്യൻ (കാറ്റഗറി നമ്പർ 259/2021) തസ്തികയിലേക്ക് ആഗസ്റ്റ് 5 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.

ലീഗൽ അസിസ്റ്റന്റ് വകുപ്പുതല പരീക്ഷ (സ്‌പെഷ്യൽ ടെസ്റ്റ് ജൂലായ് 2022) വിജ്ഞാപനം 21.07.2022 ലെ അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 24.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PSC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.