നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് അതൃപ്‌തി ഉയരുന്നതിനിടെ കല്യാണവീട്ടിൽ ഒരുമിച്ച് കണ്ട് പിവി അൻവറും ആര്യാടൻ ഷൗക്കത്തും. നിലമ്പൂരിലെ കോൺഗ്രസ് നേതാവ് എൻഎ കരീമിന്റെ മകന്റെ കല്യാണവേദിയിലാണ് ഇരുവരും എത്തിയത്. ഒന്നിച്ചിരുന്ന് സംസാരിച്ച ഇവർ ഒരുമിച്ചാണ് സദ്യയും കഴിച്ചത്. ആര്യാടൻ വിരുദ്ധ വിഭാഗം നേതാവാണ് കരീം. വിഎസ് ജോയിയെ സ്ഥാനാർത്ഥിയാക്കണം എന്നാണ് എൻഎ കരീമിന്റെ നിലപാട്.
അതേസമയം, നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്താനിരിക്കെ അതൃപ്‌തി തുറന്നുപറഞ്ഞ് പിവി അൻവർ രംഗത്തെത്തി. ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് യുഡിഎഫ് നേതൃത്വം. അൻവർ സമ്മർദം ചെലുത്തുന്നതോടെ കോൺഗ്രസിലെ സ്ഥാനാർത്ഥി നിർണയം പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്. ആര്യാടൻ ഷൗക്കത്തിനെ അംഗീകരിക്കില്ലെന്ന പരസ്യ സൂചനയാണ് പിവി അൻവർ നൽകിയത്.
സ്ഥാനാർത്ഥിയാക്കാത്തതിൽ വിഎസ് ജോയ് പക്ഷവും കടുത്ത എതിര്‍പ്പ് അറിയിച്ചു. പരസ്യമായി അതൃപ്തി അറിയിക്കാനാണ് ജോയിയെ അനുകൂലിക്കുന്ന ഡിസിസി ഭാരവാഹികളുടെ നീക്കം. ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിൽ വിഎസ് ജോയി പരസ്യമായി അതൃപ്തി അറിയിക്കും.
എന്നാൽ, പിവി അൻവറിന്റേത് വിലപേശൽ തന്ത്രമാണെന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ വിലയിരുത്തൽ. പിവി അൻവര്‍ ഉന്നയിച്ച കാര്യങ്ങള്‍ യുഡിഎഫ് നേതൃത്വം ചര്‍ച്ച ചെയ്യും. ഉപാധിയില്ലാതെയുള്ള പിന്തുണ പിവി അൻവർ ഉറപ്പ് നൽകിതയാണെന്നാണ് നേതൃത്വം അറിയിക്കുന്നത്. ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കിയാൽ പിവി അൻവർ മത്സരിക്കാനാണ് നീക്കം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |