തിരുവനന്തപുരം: ഇന്ത്യൻ ഗഗനചാരി ശുഭാംശു ശുക്ള ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് ഭൂമിയിൽ തിരിച്ചെത്തും. അമേരിക്കയിൽ കാലിഫോർണിയയ്ക്ക് സമീപമുള്ള തീരത്ത് പസഫിക് സമുദ്രത്തിലാണ് ശുഭാംശുവും സംഘവും യാത്ര ചെയ്യുന്ന ഡ്രാഗൺ പേടകം പതിക്കുക. ഇത് അമേരിക്കൻ സേന കരയിലെത്തിക്കും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് തിങ്കളാഴ്ച വൈകിട്ട് ഇന്ത്യൻ സമയം 4.35ന് യാത്ര തിരിക്കും. ഭൂമിയെ ചുറ്റി പാരച്യൂട്ടുകളുടെ സഹായത്തോടെ വേഗത നിയന്ത്രിച്ച് 23 മണിക്കൂർ യാത്ര ചെയ്താണ് പേടകം ഭൂമിയിലെത്തുക. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിഞ്ഞ ആദ്യ ഇന്ത്യക്കാരനാണ് ശുഭാംശു. 18 ദിവസമാണ് ബഹിരാകാശത്ത് ചെലവഴിച്ചത്. തിരിച്ചെത്തുന്ന ശുഭാംശുവിന് 7 ദിവസം റീഹാബിലിറ്റേഷൻ പ്രോഗ്രാമും തയാറാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |