
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരായ പീഡനക്കേസിലെ പരാതിക്കാരിയെ സമൂഹമാദ്ധ്യമത്തിലൂടെ അപമാനിച്ചെന്ന കേസിൽ പ്രതികളായ കെ.പി.സി.സി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ, രജിത പുളിക്കൽ എന്നിവരുടെ മുൻകൂർ ജാമ്യ ഹർജി 15ന് പരിഗണിക്കും. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ആർ. നസീറയാണ് കേസ് പരിഗണിക്കുന്നത്. പൊലീസ് റിപ്പോർട്ട് ഹാജരാക്കാത്തതിനാലാണ് ഹർജി പരിഗണിക്കുന്നത് രണ്ടാം തവണയും മാറ്റിയത്. പ്രതികൾക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തി പരാതിയിൽ നിന്ന് പിൻവാങ്ങിപ്പിക്കാൻ ശ്രമം അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. മുൻപ് താൻ ഫേസ്ബുക്കിലിട്ട പോസ്റ്റ് ആരോ ദുരുപയോഗം ചെയ്തെന്നാണ് സന്ദീപിന്റെ വാദം. ഇത് ശ്രദ്ധയിൽപെട്ടപ്പോൾ പോസ്റ്റ് പിൻവലിച്ചതായും ജാമ്യ ഹർജിയിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |