
കണ്ണൂർ: ശബരിമല സ്വർണക്കവർച്ച കേസിൽ സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നത് കുപ്രസിദ്ധ വിഗ്രഹ മോഷ്ടാവ് സുഭാഷ് കബൂറിന്റെ രീതിയിലാണെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു.
ശബരിമല സ്വർണക്കവർച്ചയിൽ പ്രതികളായവർ ജയിലിലായിട്ടും സർക്കാർ സംരക്ഷിക്കുകയാണ്. അവർ കാര്യങ്ങൾ തുറന്നു പറഞ്ഞാൽ സർക്കാരിന്റെയും സി.പി.എമ്മിന്റെയും മുഖം കൂടുതൽ വികൃതമാകുമെന്ന സണ്ണി ജോസഫ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ഹൈക്കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ ഇത്രയും അന്വേഷണം ഉണ്ടാകുമായിരുന്നില്ല.
ശശി തരൂരിന്റെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് എ.ഐ.സി.സിയാണ്. കെ.പി.സി.സിയോട് അഭിപ്രായം ചോദിച്ചാൽ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |