
തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ വോട്ട് ചെയ്ത കേന്ദ്രമന്ത്രി സുരേഷ് ഗോപി തദ്ദേശത്തിൽ തിരുവനന്തപുരത്ത് വോട്ടു ചെയ്തതോടെ, തൃശൂർക്കാരനായി എന്നും ഉണ്ടാകുമെന്ന പ്രഖ്യാപനം കബളിപ്പിക്കാൻ മാത്രമുള്ളതാണെന്ന് തെളിഞ്ഞതായി സി.പി.എം. സ്ഥിരതയില്ലാത്ത നിലപാടുകളാണ് സുരേഷ് ഗോപിയുടേത്. എം.പി എന്ന നിലയിൽ തികഞ്ഞ പരാജയമാണ്. ഒന്നര വർഷമായി തൃശൂർ ജില്ലയ്ക്കായി യാതൊന്നും ചെയ്യാനായിട്ടില്ലെന്നും ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾ ഖാദർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |