പ്രൈവറ്റ് സെക്രട്ടറിയാവാൻ എം.ജി. രാജമാണിക്യം
Sunday 17 May 2026 12:31 AM IST
തിരുവനന്തപുരം: സപ്ലൈകോ ചെയർമാനും ഐ.എ.എസ് ഉദ്യോഗസ്ഥനുമായ എം.ജി.രാജ്യമാണിക്യം മുഖ്യമന്ത്രി വി.ഡി.സതീശന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനാകുമെന്ന് സൂചന. എറണാകുളം കളക്ടറെന്ന നിലയിൽ രാജമാണിക്യം നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധ നേടിയിരുന്നു. 2008 ബാച്ച് കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് തമിഴ്നാട് സ്വദേശിയായ രാജമാണിക്യം. നിലവിൽ റവന്യു, ദുരന്ത നിവാരണ വകുപ്പുകളുടെ സെക്രട്ടറിയാണ്. വി.ഡി.സതീശൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഓഫീസിലുണ്ടായിരുന്ന എല്ലാ ജീവനക്കാരും മുഖ്യമന്ത്രിയുടെ ഓഫീസിലും തുടരും. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം തന്നെ പ്രിൻസിപ്പൽ സെക്രട്ടറി ഉൾപ്പെടെയുള്ളവരുടെ നിയമനം നടത്താനാണ് നീക്കം.