ശബരിമല യുവതീപ്രവേശനം വിധി പറയാൻ മാറ്റി
Friday 15 May 2026 1:27 AM IST
ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനം അടക്കം വിശ്വാസ വിഷയങ്ങളിൽ സുപ്രീംകോടതിയിൽ ഇന്നലെ വാദം പൂർത്തിയായി. വിധി പിന്നീട് പറയും. 9 അംഗ ഭരണഘടന ബെഞ്ചിനു മുന്നിൽ 16 ദിവസത്തോളമായിരുന്നു മാരത്തൺ വാദം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, തിരുവിതാംകൂർ ദേവസ്വം ബോർഡ്, ശബരിമല തന്ത്രി, ബിന്ദു അമ്മിണി, കനക ദുർഗ തുടങ്ങിയ കക്ഷികൾ നിലപാട് വ്യക്തമാക്കിയിരുന്നു. ജൂൺ ഒന്നിന് മദ്ധ്യവേനലവധിക്കാലം ആരംഭിക്കും. ജൂലായ് 13ന് സുപ്രീംകോടതി വീണ്ടും തുറക്കും. അതിനു ശേഷമാകും വിധി പറയുന്നത്.