പ്രൗഢം സത്യപ്രതിജ്ഞാച്ചടങ്ങ്, ഇന്ന് സ്പീക്കർ തിരഞ്ഞെടുപ്പ്
Friday 22 May 2026 12:44 AM IST
തിരുവനന്തപുരം: ആഹ്ളാദം അലതല്ലിയ അന്തരീക്ഷത്തിൽ 16-ാം നിയമസഭയിലെ മുഴുവൻ അംഗങ്ങളും പ്രോ ടെം സ്പീക്കർ ജി.സുധാകരൻ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 9ന് തുടങ്ങിയ സഭ 139 അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കുശേഷം ഉച്ചയ്ക്ക് 12.30 ഓടെ പിരിഞ്ഞു. ഇന്ന് രാവിലെ 9ന് ചേരുന്ന സഭ സ്പീക്കറെ തിരഞ്ഞെടുക്കും.
ഇംഗ്ളീഷ് അക്ഷരമാല ക്രമത്തിലാണ് നിയമസഭ സെക്രട്ടറിയുടെ ചുമതലയുള്ള ഷാജി സി.ബേബി അംഗങ്ങളെ ക്ഷണിച്ചത്. ഫിഷറീസ് മന്ത്രി വി.ഇ.അബ്ദുൾ ഗഫൂറിനായിരുന്നു ആദ്യ അവസരം. രണ്ടാമത് പാറക്കൽ അബ്ദുല്ലയും മൂന്നാമത് കെ.എം.അഭിജിത്തും പ്രതിജ്ഞ ചൊല്ലി. മുഖ്യമന്ത്രി വി.ഡി.സതീശൻ 105-ാമനായും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ 132-ാമതുമാണ് പ്രതിജ്ഞയെടുത്തത്. 71 പുതുമുഖങ്ങളും ഇന്നലെ സത്യപ്രതിജ്ഞ ചൊല്ലി.