
ശിവഗിരി : ശിവഗിരിയിൽ ഇന്ന് രാവിലെ 9.30ന് കഥാപ്രസംഗ ശതാബ്ദി സമ്മേളനവും കാഥികൻ കെടാമംഗലം സദാനന്ദൻ അനുസ്മരണവും നടക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും. ജനറൽസെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിക്കും. ട്രഷറർ സ്വാമി ശാരദാനന്ദ, ഗുരുധർമ്മ പ്രചരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും.കാഥികൻ പുളിമാത്ത് ശ്രീകുമാർ കെടാമംഗലം സദാനന്ദൻ അനുസ്മരണ പ്രഭാഷണം നടത്തും. വിശ്വമാനവികതയുടെ പ്രവാചകൻ എന്ന കഥാപ്രസംഗം സൂരജ് സത്യൻ അവതരിപ്പിക്കും. കഥാപ്രസംഗ പരിപോഷണ സമിതിയുടെ സഹകരണത്തോടെയാണ് ശതാബ്ദി സമ്മേളനം.
ഗുരുവായൂർ:
ടോക്കൺ ലഭിക്കാൻ
ആധാർ നിർബന്ധം
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വരി നിൽക്കാതെയുള്ള പ്രത്യേക ദർശനത്തിന് ടോക്കൺ ലഭിക്കാൻ ആധാർ കാർഡ് നിർബന്ധമാക്കി. ക്ഷേത്രം ഗോപുരം മാനേജരെ ആധാർ കാർഡ് കാണിച്ചാലേ ടോക്കൺ അനുവദിക്കൂ. ദർശനത്തിനായി പേര് നൽകിയ ആളുടെ ആധാർ കാർഡ് തന്നെ വേണം. ദേവസ്വം ജീവനക്കാരുടെ ശുപാർശയിൽ ദർശനത്തിനെത്തുന്നവരും കാർഡ് കാണിക്കണം.
സർക്കാർ വാഹനങ്ങൾക്ക്
കമ്പ്യൂട്ടർ ഇന്ധന ബിൽ
തിരുവനന്തപുരം: സർക്കാർ വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കുമ്പോൾ കമ്പ്യൂട്ടർ ബില്ലുകൾ മാത്രം സ്വീകരിച്ചാൽ മതിയെന്ന് സർക്കാർ ഉത്തരവിറക്കി.നിലവിൽ എഴുതി തയ്യാറാക്കിയ ബില്ലുകളും സ്വീകരിക്കുമായിരുന്നു. ഓഫീസിന് അഞ്ച് കിലോമീറ്റർ ചുറ്റളവിലുളള സിവിൽ സർവീസ് കോർപറേഷന്റേയോ, കൺസ്യൂമർ ഫെഡിന്റേയോ കമ്പ്യൂട്ടർ ബില്ലിംഗ് സംവിധാനമുളള ഫ്യൂവൽ ഔട്ട്ലെറ്റുകളിൽ നിന്ന് മാത്രമേ ഇന്ധനം നിറയ്ക്കാവൂ. അൻപത് കിലോമീറ്ററിൽ കൂടുതൽ യാത്ര ചെയ്യേണ്ടിവരുന്ന സാഹചര്യങ്ങളിൽ മറ്റ് ഔട്ട് ലെറ്റും ഉപയോഗിക്കാം.അവിടെയും കമ്പ്യൂട്ടർ ബില്ലുകൾ തന്നെവേണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |