തിരുവനന്തപുരം: പാലോട് കാട്ടാനയുടെ ചവിട്ടേറ്റ് സ്‌കൂട്ടർ യാത്രക്കാരന് പരിക്ക്. പാലോട് ഇടിഞ്ഞാർ സ്വദേശി ജിതേന്ദ്രനാണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്നുരാവിലെ 6.45ഓടെയായിരുന്നു സംഭവം. രാവിലെ സ്‌കൂട്ടറിൽ ജോലിക്ക് പോകുന്നതിനിടെയാണ് ഒറ്റയാന്റെ ആക്രമണമുണ്ടായത്.
ഒറ്റയാൻ പ്രദേശത്ത് വ്യാപകമായി കൃഷി നശിപ്പിക്കുന്നതായി നാട്ടുകാർ പരാതിപ്പെടുന്നതിനിടെയാണ് ആക്രമണം. ആദ്യമായാണ് പ്രദേശത്ത് കാട്ടാനയുടെ ആക്രമണമുണ്ടായതെന്നും നാട്ടുകാർ പറയുന്നു. ആക്രമണത്തിൽ നിലത്തുതെറിച്ചുവീണ യുവാവിന്റെ വാരിയെല്ലിന് പൊട്ടലുണ്ട്. ആദ്യം പാലോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച ജിതേന്ദ്രനെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |