കോന്നി: കല്ലേലി എസ്റ്റേറ്റിൽ കാട്ടാനയുടെ ആക്രമണത്തിൽ എസ്‌റ്റേറ്റ് ജീവനക്കാരന് പരിക്ക്. ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കല്ലേലി എസ്റ്റേറ്റിലെ അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ കലഞ്ഞൂർ സ്വദേശി വിദ്യാധരൻ പിള്ളയ്ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റ വിദ്യാധരൻ പിള്ളയെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. ഇന്നലെ രാവിലെ 6.30ന് എസ്‌റ്റേറ്റില്‍ ജോലിക്കെത്തിയപ്പോഴായിരുന്നു അക്രമണം ഉണ്ടായത്. കല്ലേലി റബർ ഡിവിഷൻ ഭാഗത്തെ ക്വാർട്ടേഴ്സിന് സമീപത്ത് ബൈക്ക് നിർത്തിയപ്പോഴാണ് കാട്ടാന പാഞ്ഞെത്തിയത്. എസ്റ്റേറ്റിലെ ചരിഞ്ഞ പ്രദേശത്തെ മുകൾഭാഗത്ത് നിന്നുമാണ് കാട്ടാന പാഞ്ഞടുത്തത്. കാട്ടാനയെ കണ്ട് ഭയന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച വിദ്യാധരൻ പിള്ള വീണ് കൈയ്‌ക്ക് പരിക്കേൽക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |