ഒരു തലയും രണ്ട് ഉടലുമുള്ള പാമ്പ്; ഷൂവിൽ നിന്ന് പുറത്തുവന്നത് ഉഗ്രശബ്ദത്തോടെ ചീറ്റുന്ന ഉശിരൻ മൂർഖൻ
ഒരു വീടിന് പുറത്തുള്ള ഉപയോഗശൂന്യമായ കുളിമുറിയിൽ കൂട്ടിയിട്ടിരുന്ന തേങ്ങകൾക്കിടയിൽ മൂർഖൻ പാമ്പ് കയറി. ഉടൻതന്നെ വീട്ടുകാർ വാതിൽ അടച്ചു. പിന്നാലെ വാവ സുരേഷിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ വാവ സുരേഷ് നടത്തിയ തിരച്ചിലിനൊടുവിൽ മൂർഖൻ പാമ്പിനെ പിടികൂടി.
തുടർന്ന് മറ്റൊരു വീട്ടിൽ ഷൂവിനകത്തിരുന്ന മൂർഖൻ പാമ്പിനെയും അദ്ദേഹം പിടികൂടി. വലിയൊരു അപകടമാണ് അവിടെ ഒഴിവായത്. ഇപ്പോൾ മൂർഖൻ പാമ്പുകളുടെയും അണലികളുടെയും കുഞ്ഞുങ്ങൾ പുറത്തിറങ്ങുന്ന സമയമായതിനാൽ എല്ലാവരും ജാഗ്രത പാലിക്കണം. ഇതിനിടയിലാണ് എറണാകുളത്തുനിന്ന് ഒരു തലയും രണ്ട് ഉടലുമുള്ള പാമ്പിനെ കണ്ടെന്ന സന്ദേശം എത്തിയത്. മൂവരയൻ ചുരുട്ട എന്നറിയപ്പെടുന്ന പാമ്പായിരുന്നു അത്. വിഷമില്ലാത്ത ഇനമാണ്. കുളിമുറിയിൽനിന്നും ഷൂവിനകത്തുനിന്നും മൂർഖൻ പാമ്പുകളെ പിടികൂടിയ വിശേഷങ്ങളുമായി എത്തുന്ന സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ് കാണാം.