SignIn
Kerala Kaumudi Online
Thursday, 19 September 2024 1.30 AM IST

കാടുകയറുന്ന കാമറയിൽ കൈയ്യൊപ്പ് പതിച്ച് രഹാന

Increase Font Size Decrease Font Size Print Page
wild-life-photographer

തിരുവനന്തപുരം: പത്ത് വർഷം സൗദിയിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ അദ്ധ്യാപികയായിരുന്ന തിരുവനന്തപുരം വഴുതയ്‌ക്കാട് സ്വദേശി രഹാന ഹബീബ് അതുപേക്ഷിച്ച് കാമറയുമായി കാടു കയറിയപ്പോൾ നാടിന് കിട്ടിയത് ആയിരത്തിലധികം വന്യജീവികളുടെ അപൂർവ നിമിഷങ്ങൾ. പത്തുവർഷത്തെ വനയാത്രകളിൽ ആ കാമറയ്ക്കുമുന്നിൽ വന്നുപെട്ടത് വംശനാശം സംഭവിക്കുന്ന 25 വനജീവികൾ.

പറമ്പിക്കുളത്തും വയനാട്ടിലും 20 കിലോമീറ്ററോളമാണ് ഉൾക്കാടുകളിലേക്ക് കയറിപ്പോയത്. ബോണക്കാട് പാണ്ടിപ്പത്തിൽ ആനകളുടെയും കാട്ടുപോത്തുകളുടേയും ചിത്രങ്ങളെടുക്കാൻ മലകയറവേയുണ്ടായ മഴയും വെള്ളത്തിന്റെ കുത്തൊഴുക്കും ഞെട്ടിപ്പിക്കുന്ന ഓർമ്മയാണ്. ശരീരമാസകലം കുളയട്ട കടിച്ച് രക്തം വാർന്നു. ഒരു മാസത്തോളമാണ് ആശുപത്രിയിൽ കഴിഞ്ഞത്. കാമറയും കേടായി. മറ്റു സംസ്ഥാനങ്ങളിൽ പത്തു ദിവസത്തോളം ഓരോകാട്ടിലും തങ്ങിയ സന്ദർഭങ്ങളുണ്ട്.

ആദ്യമൊക്കെ സുഹൃത്തുക്കളോടൊപ്പമായിരുന്നു യാത്ര.ഇപ്പോൾ ഒറ്റയ്‌ക്കാണ്. രണ്ട് പെയിന്റിംഗ് പ്രദർശനവും ഫോട്ടോ പ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ട്. വനയാത്രകൾ പുസ്‌തകമായി താമസിയാതെ പുറത്തിറങ്ങും.

`വംശനാശം സംഭവിക്കുന്ന ജീവികളുടെ ചിത്രം പകർത്തുകയും അവയെ പൊതുസമൂഹത്തിന് പരിചയപ്പെടുത്തുകയുമാണ് ലക്ഷ്യം. ഇന്തോനേഷ്യ അടക്കമുളള രാജ്യങ്ങളിലേക്ക് വനയാത്ര നടത്താനുള്ള തയ്യാറെടുപ്പിലാണ്.'

- രഹാന ഹബീബ്

..................................................

#അമൂല്യചിത്രമായി ഹിമപ്പുലി

*അമൂല്യമായത് ഹിമാലയത്തിന്റെ ഉയർന്ന ഭാഗത്ത് നിന്നു പകർത്തിയ വംശനാശം സംഭവിക്കുന്ന ഹിമപുലിയുടെ ചിത്രമാണ്. 2018ലും 2019ലും 15 ദിവസം കാത്തിരുന്നാണ് ചിത്രമെടുത്തത്.

*ഇന്ത്യയിലെ ഏക ആൾകുരങ്ങായ ഹൂലൂക് ഗിബൺ,ചെങ്കഴുത്താൻ വേഴാമ്പൽ,ഗുജറാത്തിലെ ലിറ്റിൽ റാൻ ഓഫ് കച്ചിലെ കഴുതകൾ,വൈൽഡ് വാട്ടർ ബഫല്ലോ,വിവിധ ഇനം മാനുകൾ എന്നിവയുടെ ചിത്രങ്ങളുമുണ്ട്

.......................................................

#ശിവൻസിലെ ഫോട്ടോഗ്രാഫർ

സൗദിയിൽ നിന്ന് 2007ലാണ് മടങ്ങിയെത്തുന്നത്. ബിസിനസ് തുടങ്ങാനായിരുന്നു ആഗ്രഹം.നടക്കാതെ പോയതോടെ പെൻസിൽ സ്‌കെച്ചിലും പെയിന്റിംഗിലും താത്പര്യമുള്ളതിനാൽ ആർട്ടിസ്റ്റ് ബി.ഡി ദത്തന്റെയടുത്ത് പെയിന്റിംഗ് പഠിക്കാൻ ചേർന്നു. റിയലിസ്റ്റിക് ഫോട്ടോഗ്രാഫിയോട് ഇഷ്‌ടംകൂടി ശിവൻസിൽ ഫോട്ടോഗ്രാഫർ ശിവന്റെ ശിഷ്യയായി. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ ബാലൻ മാധവൻ സംഘടിപ്പിച്ച വർക്‌ഷോപ്പുകളിൽ പങ്കെടുത്തതാണ് വഴിത്തിരിവായത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: RAHANA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.