കൊച്ചി: വ്യൂളിംഗ് എയർ ഇ.വി എന്ന പേരിൽ വിദേശവിപണികളിൽ ശ്രദ്ധനേടിയ എം.ജിയുടെ അർബൻ കോംപാക്‌റ്റ് ഇലക്‌ട്രിക് കാർ ഇന്ത്യയിലും അവതരിക്കുന്നു. 'കോമെറ്റ് ഇ.വി" എന്ന പേരിൽ ഉടൻ വിപണിയിലെത്തുന്ന കാറിന് 10 ലക്ഷം രൂപയ്ക്കടുത്ത് വില പ്രതീക്ഷിക്കുന്നു.
രണ്ട് ഡോറുകളേ ഉണ്ടാകൂ. നാല് പേർക്ക് യാത്ര ചെയ്യാം. 2010 എം.എം വീൽബേസും 2900 എം.എം നീളവുമായി നഗരനിരത്തിന് അനുയോജ്യമായ കാറായാണ് കോമെറ്റിനെ എം.ജി ഒരുക്കിയിട്ടുള്ളത്. രൂപത്തിൽ കുഞ്ഞനായതിനാൽ കൈകാര്യം ചെയ്യാനും എളുപ്പം. 300 കിലോമീറ്ററാണ് പ്രതീക്ഷിക്കുന്ന റേഞ്ച്.
ലളിതമാണ് അകത്തളം. ഡ്യുവൽ-സ്പോക്ക് സ്‌റ്റിയറിംഗ് വീലും ഡ്യുവൽ-സ്ക്രീനുകളുമാണ് അകത്തളത്തിൽ ആദ്യം ശ്രദ്ധയിലെത്തുക. ടാറ്റാ ടിയാഗോ ഇ.വി., സിട്രോൺ ഇ.സി3 എന്നിവയാണ് എതിരാളികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |