'ഇത്രയും അടുത്ത് രാജവെമ്പാലയെ ഇനി കാണാൻ കഴിയില്ല'; വീഡിയോ കണ്ട് ഞെട്ടി നെറ്റിസൺസ്

Monday 19 May 2025 3:37 PM IST

നായ്‌ക്കളെയും പൂച്ചകളെയും ലാളിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ എപ്പോഴും വെെറലാണ്. എന്നാൽ രാജവെമ്പാലയെ ലാളിക്കുന്ന വീഡിയോ നിങ്ങൾ കണ്ടിട്ടുണ്ടോ? അത്തമൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. സാധാരണയായി മനുഷ്യൻ ഏറ്റവും കൂടുതൽ പേടിക്കുന്ന പാമ്പാണ് രാജവെമ്പാല.

ഇന്ത്യയിലെ ഏറ്റവും നീളമേറിയ വിഷപ്പാമ്പാണ് ഇത്. കടിച്ചാൽ മരണം ഉറപ്പായതിനാൽ അടുത്ത് പോകാൻ പോലും ആരും ശ്രമിക്കാറില്ല. എന്നാൽ ഈ വീഡിയോയിൽ ഒരാൾ പാമ്പിനെ തൊടുകയും അതിനെ തലോടുകയും ചെയ്യുന്നു. 'രാജവെമ്പാല അടുത്തേക്ക്' എന്ന അടിക്കുറിപ്പോടെ എക്സ് പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് ലെെക്കും കമന്റുമായി എത്തുന്നത്.

'പാമ്പ് വളരെ അടുത്ത് വരുന്നതിനാൽ പേടി തോന്നുന്നു', 'എന്താണിത്?​ എങ്ങനെയാണ് ഈ പാമ്പിനെ അയാൾ ലാളിക്കുന്നത്','ഇത്രയും അടുത്ത് രാജവെമ്പാലയെ ഇനി കാണാൻ കഴിയില്ല',​ ' ലോകത്തെ ഏറ്റവും വിഷം കൂടിയ പാമ്പാണ് അത്', 'കാണുമ്പോൾ തന്നെ പേടിയാകുന്നു', 'ഇത് എങ്ങനെയാണ് ചെയ്യുന്നത്', ' വീട്ടിൽ വളർത്തുന്ന രാജവെമ്പാല ആണോ?','ഒരു നിമിഷം പേടിച്ചുപോയി','രാജവെമ്പാലയെ ഇങ്ങനെ ഇണക്കി വളർത്താൻ പറ്റുമോ ', - ഇങ്ങനെ പോകുന്നു കമന്റുകൾ.