ചിക്കന് കൃത്യമായ വേവ് കിട്ടുന്നില്ലേ? ഇതൊന്ന് ചേർത്തുകൊടുക്കൂ, രുചിയും കൂടും
1 MIN READ PUBLISHED: MAY 05, 2026 01:53 PM IST
ചിക്കൻക്കറിയുണ്ടാക്കുമ്പോൾ പലരും പറയുന്ന പ്രശ്നമാണ് കൃത്യമായ വേവ് ലഭിക്കുന്നില്ല എന്നത്. കൃത്യമായി വെന്തില്ലെങ്കിൽ കറിയുടെ രുചി നഷ്ടമാകുമെന്ന് മാത്രമല്ല ചവയ്ക്കാനും ബുദ്ധിമുട്ടുണ്ടാക്കും. കൂടാതെ ദഹന പ്രശ്നങ്ങൾക്കും കാരണമാകും. ഇതിന് മികച്ച പരിഹാരമുണ്ട്.
ചിക്കൻ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചിടുന്നത് കൃത്യമായി വേവുന്നതിന് സഹായിക്കും.
പാത്രം അടച്ചുവച്ച് വേവിക്കുന്നതും ചിക്കൻ വരണ്ട് പോകാതെ കൃത്യമായി വെന്തുകിട്ടാൻ സഹായിക്കും.
വേവിക്കുമ്പോൾ സൂപ്പ്, സോസ് എന്നിവ ചേർക്കുന്നതും നല്ലതാണ്.
ഒരു വ്യത്യസ്തമായ ചിക്കൻക്കറി റെസിപ്പി കൂടി പരിചയപ്പെടാം:
കരിക്ക് ചിക്കൻ
ചിക്കൻ വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കുക.
സവാള, ഇഞ്ചി, വെളുത്തുള്ളി, തക്കാളി എന്നിവ ചെറുതായി അരിഞ്ഞു വയ്ക്കുക.
ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി സവാള വഴറ്റുക.
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക.
പൊടികൾ (മഞ്ഞൾ, മുളക്, മല്ലി, ഗരം മസാല) ചേർത്ത് മൂപ്പിക്കുക.
ചിക്കൻ കഷ്ണങ്ങൾ ചേർത്ത് നന്നായി ഇളക്കുക.
കരിക്ക് വെള്ളം ഒഴിച്ച് ചിക്കൻ വേവിക്കുക.
പാകത്തിന് ഉപ്പും, അവസാനം തേങ്ങാപ്പാലും ചേർത്ത് തിളപ്പിച്ച് വാങ്ങുക.
RELATED TOPICS: CHICKEN CURRY, FOODTIPS
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ