SignIn
Kerala Kaumudi Online
Saturday, 20 April 2024 12.59 AM IST

ഉത്സവ സീസൺ തുടങ്ങി, നി​ന്നുതി​രി​യാൻ 'ടൈം' ഇല്ലാതെ കൊമ്പൻമാർ!

ana

ആലപ്പുഴ: ഉത്സവകാലം ആരംഭിച്ചതോടെ, തലയെടുപ്പുള്ള കൊമ്പൻമാർക്ക് തിരക്കേറി. എഴുന്നള്ളത്തിന് ആവശ്യമായ ആനകൾ ദേവസ്വം ബോർഡുകൾക്ക് ഇല്ലാത്തതിനാൽ സ്വകാര്യ വ്യക്തികൾക്കാണ് ബുക്കിംഗുകൾ ലഭിക്കുന്നത്.

ആരും കുറ്റം പറയാത്ത കൊമ്പന്മാർക്ക് പ്രതിദിനം ശരാശരി 10,000 രൂപയിലാണ് ഏക്കത്തുക (വാടക) ആരംഭിക്കുന്നത്. വിശേഷാൽ ദിവസങ്ങളിൽ നിരക്ക് കൂടും. തലയെടുപ്പുള്ളവർക്ക് മോഹവിലയുണ്ട്. സീസൺ മുൻകൂട്ടി കണ്ട് കാലേക്കൂട്ടി ആനകളെ ബുക്ക് ചെയ്യുന്ന ഏജന്റുമാരും സജീവമാണ്. സീസൺ കാലയളവിൽ രണ്ട് മാസം വരെ തുടർച്ചയായി ബുക്കിംഗ് ലഭിക്കുന്ന കൊമ്പൻമാരുണ്ട്. എഴുന്നള്ളത്ത് ദിവസങ്ങളിൽ ഉത്സവ കമ്മിറ്റിക്കാരോ സ്പോൺസർമാരോ ആണ് ചെലവ് വഹിക്കുക. ആനയുടെ വാടകയ്ക്ക് പുറമേ ഭക്ഷണം, പാപ്പാൻമാരുടെ ചെലവ് എന്നിവയുമുണ്ടാകും. എഴുന്നള്ളത്തി​ന് ലഭിക്കുന്ന തുക ഒരു വർഷം മുഴുവനുമുള്ള ആനയുടെ പരിപാലനത്തിനും, പാപ്പാൻമാരുടെ ശമ്പളത്തിനും തികയില്ലെന്ന് ആന ഉടമകൾ പറയുന്നു. ഒരാനയ്ക്ക് പ്രതിദിനം ഭക്ഷണച്ചെലവ് മാത്രം 5000 രൂപയോളം വരും.

എണ്ണമി​ടി​ഞ്ഞ് നാട്ടാനകൾ

നാട്ടാനകളുടെ എണ്ണം ഓരോ വർഷവും കുറയുകയാണ്. സംസ്ഥാനത്ത് ദേവസ്വത്തിനും സ്വകാര്യ വ്യക്തികൾക്കുമായി 500 ഓളം ആനകളുണ്ട്. ഇതിൽ പിടിയാനകളെയും മദപ്പാടുള്ളവയെയും ഒഴിവാക്കി 300 ഓളം ആനകളാണ് ഉത്സവസീസണിൽ രംഗത്തിറങ്ങുന്നത്. എഴുപത് ശതമാനം നാട്ടാനകളും 50 വയസ് പിന്നിട്ടവരാണ്. നാട്ടാനകളുടെ എണ്ണം കുറയുന്നത് തടയാൻ ക്യാപ്റ്റീവ് ബ്രീഡിംഗ് പ്രോഗ്രാം നടത്തണമെന്ന ആവശ്യം ഇതുവരെ കേരളത്തിൽ നടപ്പായിട്ടില്ല.

ആന എഴുന്നള്ളത്ത് നിബന്ധനകൾ

# ആനയെ മറ്റ് ജില്ലയിൽ കൊണ്ടുപോകുമ്പോൾ അധികൃതരെ വിവരം ധരിപ്പിക്കണം

# ഇതിനായി കമ്മിറ്റിക്കാർ അപേക്ഷ സമർപ്പിക്കണം

# ജില്ലയിൽ തന്നെ രജിസ്റ്റർ ചെയ്ത ആനകളെ പരമാവധി​ ഉപയോഗിക്കണം

# ആനകൾക്ക് മൈക്രോചിപ്പ് ഘടിപ്പിച്ചതിന്റെ സർട്ടിഫിക്കറ്റ് വേണം

# പാപ്പാന് അഞ്ച് ലക്ഷത്തിന്റെയും പൊതുബാദ്ധ്യതയ്ക്ക് മൂന്ന് ലക്ഷത്തിന്റെയും ഇൻഷ്വറൻസ് വേണം

# അഞ്ചോ അതിലധികമോ ആനകളെ എഴുന്നള്ളിക്കുന്നിടത്ത് വെറ്ററിനറി ഡോക്ടറുടെ സേവനം വേണം

# എഴുന്നള്ളത്ത് സമയങ്ങളിൽ ആനകൾ തമ്മിൽ നിശ്ചിത അകലം നിർബന്ധം

# ചൂട് സമയങ്ങളിൽ ടാർ റോഡിലൂടെ നടത്തരുത്

# ആനയുടെ അടുത്ത് പടക്കം പൊട്ടിക്കരുത്

# ഇടച്ചങ്ങല ഉണ്ടാവണം

ഉത്സവസീസൺ തുടങ്ങി​യതോടെ ആനകളുടെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. അയൽ ജില്ലകളിലേക്കും ആവശ്യക്കാരെത്തുന്നുണ്ട്. വനം വകുപ്പിന്റെ പ്രത്യേക അനുമതി വാങ്ങിയാണ് അന്യ ജില്ലകളിലെ ഉത്സവസ്ഥലത്ത് ആനയെ എത്തിക്കുന്നത്

റെജി, ആന പാപ്പാൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.