മുഹമ്മ : രാജീവ് ഗാന്ധി ഫൗണ്ടേഷൻ മണ്ണഞ്ചേരിയും അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ മെഡിക്കൽക്യാമ്പ് നാളെ രാവിലെ 8 മുതൽ മണ്ണഞ്ചേരി ഗവ.ഹൈസ്‌കൂളിൽ നടക്കും.
ജനറൽ മെഡിസിൻ, ജനറൽ സർജറി, നേത്രരോഗം, ദന്തൽ,ഇ.എൻ.ടി, ശിശുരോഗം, ഗൈനക്കോളജി എന്നീ വിഭാഗങ്ങളിലായി 50 വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാകുമെന്ന് രാജീവ് ഗാന്ധി ഫൗണ്ടേഷൻ പ്രസിഡന്റ് കെ.വി.മേഘനാദൻ അറിയിച്ചു. രാവിലെ 9 ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. എ.എ ഷുക്കൂർ, അഡ്വ. ആർ.റിയാസ്, ടി.വി.അജിത്ത് കുമാർ തുടങ്ങിയവർ സംസാരിക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |