മാന്നാർ: വനിതാ ദിനാചരണത്തോടനുബന്ധിച്ച് മാന്നാർ ഇ.എം.എസ് സ്മാരക ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ, ശാരീരിക പരിമിതികളെ അതിജീവിച്ച് കുടുംബം പുലർത്തുന്ന വനിതകളെ ആദരിച്ചു. തുന്നി ചേർക്കപ്പെട്ട കയ്യുമായി ഫ്ലവർ മില്ല് നടത്തുന്ന കുട്ടംപേരൂർ ആറ്റിങ്കൽ വീട്ടിൽ അനിത മാത്യുസിനെയും സ്വന്തം ഭർത്താവ് വളർത്തുന്ന പശുവിന്റെ പാൽ മുച്ചക്ര വാഹനത്തിൽ വിതരണം നടത്തുന്ന തുണ്ടുപറമ്പിൽ വീട്ടിൽ രമ്യ രാജനെയുമാണ് ആദരിച്ചത്. ഗ്രന്ഥശാല പ്രസിഡന്റ് ജയകൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന യോഗം ശാസ്ത്ര സാഹിത്യ പരിഷത്ത് ചെങ്ങന്നൂർ മേഖല കമ്മിറ്റിയംഗം പി.എൻ ശെൽവരാജൻ ഉദ്ഘാടനം ചെയ്തു. ലാജി ജോസഫ്, സജിത്ത് ആദിത്യൻ, ഹരികുമാർ, ജോൺസൺ എം.തങ്കപ്പൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |