മുഹമ്മ: സി എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ച്ഡ് തിരുവനന്തപുരത്തിന്റെയും മുഹമ്മ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ, ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവരുടെ രക്ഷകർത്താക്കൾക്കായി നടത്തിയ ഏകദിന പരിശീലനം മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു ഉദ്ഘാടനം ചെയ്തു. ടി.ടി.രാജപ്പൻ അദ്ധ്യക്ഷനായി. . ജെൻസി വർഗീസ് മുഖ്യപ്രഭാഷണം നടത്തി. മുഹമ്മ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ടി റെജി, സി.ഡി.വിശ്വനാഥൻ, എം.ചന്ദ്ര, ടി.എൻ .നസീമ, നിഷ പ്രദീപ്, പി.വി.വിനോദ് ,രാധാകൃഷ്ണൻ നായർ , പ്രേംസായ് ഹരിദാസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |