SignIn
Kerala Kaumudi Online
Thursday, 25 April 2024 7.12 PM IST

അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേള: ഉദ്ഘാടന ചിത്രം 'ദ ബ്‌ളൂ കാഫ്താൻ'

s

ആലപ്പുഴ: സംസ്ഥാന ചലച്ചിത്ര അക്കാദമി 17 മുതൽ 19 വരെ ആലപ്പുഴ കൈരളി, ശ്രീ തീയറ്ററുകളിൽ സംഘടിപ്പിക്കുന്ന നാലാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായി 'ദ ബ്‌ളൂ കാഫ്താൻ' പ്രദർശിപ്പിക്കും. നടിയും തിരക്കഥാകൃത്തുമായ മറിയം തൗസാനിയാണ് അറബി ഭാഷയിലുള്ള ഈ മൊറോക്കൻ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് .
മൊറോക്കോയിലെ പരമ്പരാഗത വസ്ത്രമായ കഫ്താൻ എന്ന നീലപ്പട്ടുടയാട തുന്നി വിൽക്കുന്ന മധ്യവയസ്‌കരായ ദമ്പതികളുടെ അടക്കിപ്പിടിച്ച തൃഷ്ണകളുടെ കഥയാണ് പറയുന്നത് ഈ സിനിമ.
മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന മേളയിൽ ലോകസിനിമ, ഇന്ത്യൻ സിനിമ, മലയാള സിനിമ വിഭാഗങ്ങളിലായി 25 ചിത്രങ്ങൾ പ്രദർശിപ്പിക്കും. പൊതുവിഭാഗത്തിന് 300 രൂപയും വിദ്യാർഥികൾക്ക് 150 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. registration.iffk.in എന്ന ലിങ്ക് മുഖേന ഓൺലൈനായി രജിസ്‌ട്രേഷൻ നടത്താം. ഓഫ്‌ ലൈൻ രജിസ്‌ട്രേഷന് ആലപ്പുഴ കൈരളി തീയറ്ററിലും കെ.എസ്.ആർ.ടി.സി സ്റ്റാന്റിലും സജ്ജീകരിച്ച ഡെലിഗേറ്റ് കൗണ്ടറുകളിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
സാംസ്‌കാരിക വകുപ്പിന്റെ 'സമം' പദ്ധതിയുടെ ഭാഗമായി ഇൻഫർമേഷൻ ആൻഡ് പബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. മേളയോടനുബന്ധിച്ച് ഓപ്പൺ ഫോറം, സാംസ്‌കാരിക പരിപാടികൾ എന്നിവയും ഉണ്ടാകും.

ആദ്യദിനം സ്ത്രീകളുടെ രാത്രിയാത്ര

ചലച്ചിത്രമേളയുടെ ആദ്യദിവസം ആലപ്പുഴ നഗരസഭയുടെയും ചലച്ചിത്ര അക്കാദമിയുടെയും ആഭിമുഖ്യത്തിൽ സ്ത്രീകൾക്കായി രാത്രിയാത്ര സംഘടിപ്പിക്കും. വൈകീട്ട് പ്രദർശിപ്പിക്കുന്ന ഉദ്ഘാടന ചിത്രമായ ബ്ലൂ കാഫ്താൻ കണ്ടിറങ്ങി സ്ത്രീകൾ ഒന്നിച്ച് കടപ്പുറത്തേക്ക് നടന്ന് അവിടെ ആട്ടവും പാട്ടുമായി ഒത്തുകൂടും. ഇത് സംബന്ധിച്ച് നഗരസഭ ഹാളിൽ ചേർന്ന യോഗം നഗരസഭ ചെയർപേഴ്‌സൺ സൗമ്യ രാജ് ഉദ്ഘാടനം ചെയ്തു. ആലപ്പുഴ നോർത്ത് സി.ഡി.എസ് ചെയർപേഴ്‌സൺ സോഫിയ അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ബീന രമേശ്, ആർ.വിനീത, ജില്ല പഞ്ചായത്ത് അംഗം ആർ.റിയാസ്, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ്, ഡെപ്യൂട്ടി ഡയറക്ടർ (ഫെസ്റ്റിവൽ) എച്ച്.ഷാജി, കുടുംബശ്രീ എ.ഡി.എം.സി എം.ജി.സുരേഷ് തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.