SignIn
Kerala Kaumudi Online
Friday, 26 April 2024 6.50 PM IST

വേദനയിൽ ആശ്വാസമായി ഇളനീർ, 25 ആഴ്ച പിന്നിട്ട് "കാരുണ്യ സ്പർശം"

ambala
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിവരുന്ന

അമ്പലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാൻസർ രോഗികൾക്ക് കരിക്ക് വിതരണത്തിനായി കോൺഗ്രസ്‌ -യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ നേതൃത്വം നൽകുന്ന "കാരുണ്യ സ്പർശം" പദ്ധതി 25 ആഴ്ചകൾ പിന്നിട്ടു. ഇതിനകം പതിനായിരത്തോളം കരിക്കുകൾ വിതരണം ചെയ്തതായി നേതാക്കൾ പറഞ്ഞു.

യൂത്ത് കോൺഗ്രസ്‌ പുറക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 2022 സെപ്തംബറിൽ നടത്തിയ കരിക്ക് വിതരണത്തിൽ പങ്കാളികളായ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും അഭ്യർത്ഥന മാനിച്ചാണ് കോൺഗ്രസ്‌ ബ്ലോക്ക്‌ നേതൃത്വം ഇളനീർദാന പദ്ധതിയുമായി മുന്നോട്ടുപോയത്. അമ്പലപ്പുഴ ബ്ലോക്കിലെ അഞ്ച് പഞ്ചായത്തുകളിലെ വിവിധ വാർഡുകളിൽനിന്നുമാണ് എല്ലാ ആഴ്ചയിലേക്കും അവശ്യമായ കരിക്കുകൾ ശേഖരിച്ച് കീമോതെറാപ്പിക്ക് വിധേയരാകുന്ന രോഗികൾക്കടക്കം നൽകുന്നത്. ഓരോ പ്രദേശത്തെയും കോൺഗ്രസ്‌ പ്രവർത്തകർ വീടുകൾ കയറിയിറങ്ങി കരിക്ക് ശേഖരിച്ച് ചെത്തി ഒരുക്കിയാണ് ആശുപത്രിയിൽ എത്തിക്കുന്നത്. 25-ാമത് ആഴ്ച തോട്ടപ്പള്ളിയിൽ നിന്ന് കരിക്കുമായെത്തിയ "ഇളനീർവണ്ടി"യെ കാൻസർ വാർഡിനു മുന്നിൽ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് ടി.എ. ഹാമിദിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ്‌ ജി.ബൈജു കരിക്ക് വിതരണം ഉദ്ഘാടനം ചെയ്തു. മാതൃകാപരമായ പദ്ധതിയാണ് ഇളനീർ വിതരണമെന്ന് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ലത ബാബുക്കുട്ടി പറഞ്ഞു. കോൺഗ്രസ്‌ നേതാക്കളായ എം.എച്ച്. വിജയൻ,എം. വി .രഘു, ആർ.വി.ഇടവന,എ.ആർ.കണ്ണൻ,സീനോ വിജയരാജ്,സജി മാത്തേരി,സൽപുത്രൻ,സുധീഷ്,സീന,ഹനീഫ,കമറുദ്ദീൻ, യൂത്ത് കോൺഗ്രസ്‌ നേതാക്കളായ നിതിൻരാജേന്ദ്രൻ, ഷിത ഗോപിനാഥ് ,നിസാർ വെള്ളാപ്പള്ളി ,അസർ അസ്‌ലം,വിമൽ കുമാർ ,സോണിയ ,ഹരികൃഷ്ണൻ ബാബു, എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.