ആലപ്പുഴ : തണ്ണീർമുക്കം ബണ്ടിലെ ഷട്ടർ തുറക്കുന്നത് ഏപ്രിൽ 30 വരെ നീട്ടിവയ്ക്കണമെന്ന് നെൽ-നാളികേര കർഷക ഫെഡറേഷൻ ജില്ലാ നേതൃയോഗം കളക്ടറോട് ആവശ്യപ്പെട്ടു. കുട്ടനാട്ടിൽ വൈകി വിളവിറക്കിയ നെൽച്ചെടികളിൽ പാൽ മുറുകുന്ന അവസാന കാലയളവാണ് ഇപ്പോഴെന്നും ഈ സന്ദർഭത്തിൽ ഓരുവെള്ളത്തിന്റെ സാന്നിദ്ധ്യം വിളവിനെ ബാധിക്കുമെന്നും യോഗം ഉദ്ഘാടനം ചെയ്ത സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ പറഞ്ഞു. വർക്കിംഗ് പ്രസിഡന്റ് ആന്റണി കരിപ്പാശ്ശേരി മുഖ്യസന്ദേശം നൽകി. ഹക്കീം മുഹമ്മദ് രാജാ അദ്ധ്യക്ഷത വഹിച്ചു. ജോമോൻ കുമരകം, ജോസ് ടി.പൂണിച്ചിറ, തോമസ് ജോൺ പുന്നമട, ജോൺ നെടുങ്ങാട്, ബിനു മദനൻ, പി.ടി.രാമചന്ദ്രൻ നായർ, ജേക്കബ് എട്ടുപറയിൽ എന്നിവർ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |