ബസിന് പിന്നിൽ കാറിടിച്ചു
Wednesday 22 January 2025 12:51 AM IST
തുറവൂർ: എലിവേറ്റഡ് ഹൈവേ നിർമ്മാണം നടക്കുന്ന ദേശീയപാതയിൽ അമിത വേഗതയിലെത്തിയ കാർ കെ.എസ്.ആർ.ടി.സി സുപ്പർ ഫാസ്റ്റ് ബസിന് പിന്നിലിടിച്ചു. ആർക്കും പരിക്കില്ല. തുറവൂർ എൻ.സി.സി കവലയിൽ ഇന്നലെ ഉച്ചയ്ക്ക് ആയിരുന്നു അപകടം. വടക്ക് ഭാഗത്തു നിന്ന് തെക്കോട്ട് ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്നു ഇരുവാഹനങ്ങളും അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഒരു വരി ഗതാഗതം അല്പനേരം തടസപ്പെട്ടു. കാറിൻ്റെ മുൻവശം തകർന്ന നിലയിലാണ്. ഹൈവേ പൊലീസെത്തി കാർ റോഡിൽ നിന്ന് നീക്കി.