ഡ്രൈവർമാർക്ക് നേത്ര പരിശോധന
Wednesday 22 January 2025 1:53 AM IST
ആലപ്പുഴ: ദേശീയ റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി ചെങ്ങന്നൂർ താലൂക്കിലെ എല്ലാ ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ഡ്രൈവർമാർക്കും സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് 24ന് നടക്കും. ചെങ്ങന്നൂർ ഡോ. ഉമ്മൻസ് ഐ ഹോസ്പിറ്റലും ചേർന്ന് രാവിലെ 10ന് ചെങ്ങന്നൂർ മിനി സിവിൽ സ്റ്റേഷനിലെ സബ് ആർ.ടി. ഓഫീസ് കോൺഫറൻസ് ഹാളിലാണ് പരിശോധന. താലൂക്കിലെ എല്ലാ ട്രാൻസ്പോർട്ട് വാഹന ഡ്രൈവർമാരും പങ്കെടുക്കണമെന്ന് ജോയിന്റ് ആർ.ടി.ഒ അറിയിച്ചു.