സത്യാഗ്രഹ സമരം 55 ദിനം പിന്നിട്ടു

Wednesday 22 January 2025 1:57 AM IST

അമ്പലപ്പുഴ: ദേശീയപാതയിൽ കരൂർ പായൽക്കുളങ്ങരയിൽ അടിപ്പാത നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിയുടെ പ്രക്ഷോഭപരിപാടികളുടെ ഭാഗമായി നടത്തുന്ന റിലേ സത്യാഗ്രഹം 55-ാം ദിവസം പിന്നിട്ടു. ശ്രീ നാരായണ പെൻഷണേഴ്സ് അമ്പലപ്പുഴ താലൂക്ക് കൗൺസിൽ സെക്രട്ടറി പി.അജിത് ഉദ്ഘാടനം ചെയ്തു. ജനകീയ സമിതി കൺവീനർ എം.ടി.മധു അദ്ധ്യക്ഷനായി. പുറക്കാട് പഞ്ചായത്ത് 2-ാം വാർഡ് സൂര്യ,ഭാഗ്യശ്രീ എന്നീ കുടുംബശ്രീ പ്രവർത്തകരായ സുമ വിനോദ്, മായ ഗാരിലാൽ,തുളസി പുരുഷൻ,മണിയമ്മ,പ്രസന്നകുമാരി, ജഗദമ്മ, ഉഷ ഓമനക്കുട്ടൻ,മോളി ജയൻ,ഷീല കുഞ്ഞുമോൻ ശോഭ ശ്രീകുമാർ എന്നിവർ ഉപവസിച്ചു.