കൃഷിയിട അധിഷ്ഠിത ആസൂത്രണ പദ്ധതി
Wednesday 22 January 2025 2:00 AM IST
ഹരിപ്പാട്: കുമാരപുരം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ പരിധിയിലെ കർഷകർക്ക് കൃഷിയിട അധിഷ്ഠിത ആസൂത്രണ പദ്ധതിയിൽ അംഗമാകുന്നതിന് അപേക്ഷ ക്ഷണിച്ചു.
കൃഷി ഉദ്യോഗസ്ഥർ സ്ഥലം പരിശോധന നടത്തി ഫാം പ്ലാൻ തയ്യാറാക്കി നൽകും. ശാസ്ത്രീയ കൃഷി രീതി അവലംബിച്ച് വരുമാന വർദ്ധനയാണ് ലക്ഷ്യം.10സെന്റ് മുതൽ രണ്ട് ഏക്കർ വരെ കൃഷിഭൂമിയുള്ളവർ കൃഷിക്കൂട്ടത്തിൽ അംഗമായവരോ, കൃഷിക്കൂട്ടം രൂപീകരിക്കാൻ താത്പര്യമുള്ള കർഷകർക്ക് അപേക്ഷിക്കാം. അപേക്ഷ കൃഷിഭവനിൽ ലഭ്യമാണ്.കരമടച്ച രസീത്,ആധാർ,ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പ് എന്നിവ സഹിതം 27ന് വൈകിട്ട് 4ന് മുമ്പായി അപേക്ഷിക്കണം.