യുവജന കമ്മീഷൻ ജില്ലാ അദാലത്ത്
Sunday 26 January 2025 12:57 AM IST
ആലപ്പുഴ : കേരള സംസ്ഥാന യുവജന കമ്മീഷന്റെ ജില്ലാതല അദാലത്ത് ജനുവരി 30ന് രാവിലെ 11 മണി മുതൽ ആലപ്പുഴ ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടക്കും. കമ്മിഷൻ ചെയർമാൻ എം.ഷാജർ അദ്ധ്യക്ഷത വഹിക്കും. 18 വയസിനും 40 വയസിനും മദ്ധ്യേ പ്രായമുള്ളവർക്ക് പരാതികൾ കമ്മീഷൻ മുമ്പാകെ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 0471 2308630